മനാമ: പ്രതിഭ സോക്കർ കപ്പ് സീസൺ 3 സംഘാടക സമിതി രൂപീകരിച്ചു. പ്രതിഭ സെൻ്ററിലെ പെരിയാർ ഹാളിൽ നടന്ന രൂപീകരണ യോഗം പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേന്ദ്ര കായികവേദി ജോ : കൺവീനർ ഷർമിള സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. പ്രതിഭ പ്രസിഡൻ്റ് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കായിവേദിയുടെ ചുമതലയുള്ള കേന്ദ്ര കമ്മറ്റി അംഗം ഗീരിഷ് മോഹനൻ സ്വാഗതം ആശംസിക്കുകയും കേന്ദ്ര കമ്മിറ്റി അംഗം റാഫി കല്ലിങ്കൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
സംഘാടക സമിതി ചെയർ പേഴ്സൺ: രാജേഷ് ആറ്റടപ്പ, ജനറൽ കൺവീനർ: നൗഷാദ് പൂനൂർ, ജോ:കൺവീനർമാർ: ശ്രീരാജ് കാന്തലോട്ട്, അഫീഫ് , സാമ്പത്തിക കൺവീനർ: മഹേഷ് യോഗീദാസൻ തുടങ്ങി മറ്റ് വിവിധ കമ്മിറ്റി കൺവീനർ ഉൾപ്പെടെ 75 അംഗ സംഘാടക സമിതിയെ യോഗം തിരഞ്ഞെടുത്തു.
ബഹ്റൈൻ കെഎഫ്എയുമായി ചേർന്ന് 16 അംഗ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് സിഞ്ച് അൽ അഹ്ലി ക്ലബ് ഗ്രൗണ്ടിൽ മെയ് 15 മുതൽ 23 വരെ സംഘടിപ്പിക്കപ്പെടുന്ന പ്രതിഭ സോക്കർ കപ്പ് സീസൺ 3 മത്സരങ്ങൾ വീക്ഷിക്കുന്നതിനും വിജയിപ്പിക്കുന്നതിനും മുഴുവൻ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Content Highlights: prathibha soccer cup bahrain
Published: 28 Apr 2025, 12:23 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented