മനാമ: പത്തനംതിട്ട ജില്ല രൂപീകരിക്കപ്പെട്ടിട്ട് 44 വർഷം പിന്നിട്ടിട്ടും കാലഘട്ടത്തിനനുസരിച്ചുള്ള വികസന നേട്ടങ്ങൾ കൈവരിക്കാൻ ജില്ലയ്ക്ക് സാധിച്ചിട്ടില്ലെന്ന് ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച 'സ്നേഹപൂർവ്വം പത്തനംതിട്ട' പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ കോൺഗ്രസ്-യു.ഡി.എഫ് ഐക്യം ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയെന്നും, പ്രവാസി ഇൻഷുറൻസ് പ്രീമിയത്തിലുണ്ടായ വർദ്ധനവ് പിൻവലിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
തീർത്ഥാടന-ഇക്കോ ടൂറിസം സാധ്യതകൾ:
ശബരിമല, ചെറുകോൽപുഴ ഹിന്ദുമത കൺവെൻഷൻ, മാരാമൺ കൺവെൻഷൻ, പരുമല പള്ളി, മഞ്ഞനിക്കര പള്ളി തുടങ്ങിയ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ഗവി, കോന്നി ഇക്കോ ടൂറിസം, ആനക്കൂട് എന്നിവിടങ്ങളിലേക്കും എത്തുന്ന ലക്ഷക്കണക്കിന് സന്ദർശകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നിലവിൽ സാധിക്കുന്നില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിൽ പ്രവാസികൾ നിക്ഷേപം നടത്തിയാൽ അവർക്ക് വരുമാനത്തോടൊപ്പം നാടിന്റെ വികസനത്തിൽ പങ്കാളികളാകാനും സാധിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ആമുഖപ്രഭാഷണം നടത്തി. പ്രോഗ്രാം ജനറൽ കൺവീനർ ജോൺസൺ ടി. തോമസ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ശോഭ സജി നന്ദിയും പറഞ്ഞു.
പ്രമുഖ വ്യവസായികളായ ജോൺസൺ കല്ലുവിളയിൽ, എബ്രഹാം തോമസ് എന്നിവരെയും, പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ ആദിശ് മുഹമ്മദ് സയ്യിദ്, അഷിൻ വിനു ജേക്കബ്, അബിയ മേഴ്സി ഷാജി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക്‌തോട്, ട്രഷറർ ലത്തീഫ് ആയംചേരി, റോബി ജോർജ്, മിനി റോയ്, കൺവീനർമാരായ എ.പി. മാത്യു, കോശി ഐപ്പ് എന്നിവർ ആശംസകൾ നേർന്നു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനോദ് ഡാനിയേൽ പരിപാടി നിയന്ത്രിച്ചു. ജില്ലാ ട്രഷറർ സിജി തോമസ്, വിവിധ കമ്മിറ്റി കൺവീനർമാരായ സിബി അടൂർ, ബിനു മാമ്മൻ, സിജു ചെറിയാൻ, ബ്രൈറ്റ് രാജൻ, അനിയൻകുഞ്ഞ് തോമസ്, സജി മത്തായി, എബ്രഹാം ജോർജ്, എബിൻ ജോൺ, അജി. പി. ജോയ്, ജോർജ് യോഹന്നാൻ, നോബിൾ, നിഷ സിജു, സതീഷ് ജോർജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Published: 14 Nov 2026, 02:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented