മനാമ: പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ (ബി.കെ.എസ്.) ആഭിമുഖ്യത്തിൽ സെഗയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ആഹ്ലാദപൂർവ്വം ആഘോഷിച്ചു. വൈകിട്ട് 7 മുതൽ 9 വരെ നടന്ന ചടങ്ങിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ വിവിധ കുടുംബങ്ങളും പ്രമുഖരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.

To advertise here,

പ്രാദേശിക-സാംസ്‌കാരിക അതിരുകൾക്കപ്പുറം പ്രകാശം, പ്രത്യാശ, സമാധാനം, സൗഹാർദ്ദം എന്നിവയുടെ സന്ദേശത്തിൽ ജനങ്ങളെ ഒരുമിപ്പിക്കുന്ന ഉത്സവമാണ് ദീപാവലിയെന്നും, വിവിധ പശ്ചാത്തലങ്ങളിലുള്ളവരുടെ ഒത്തുചേരൽ ഈ സന്ദേശത്തെ പ്രതിഫലിപ്പിക്കുന്നതായും സമാജം വ്യക്തമാക്കി.

ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പേരിൽ നന്ദിയുടെയും സൗഹൃദത്തിന്റെയും ഒരുമയുടെയും മനോഭാവത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന് ലഭിക്കുന്ന സ്‌നേഹത്തിനും ആതിഥ്യത്തിനും ബഹ്‌റൈൻ രാജ്യത്തോടും ജനങ്ങളോടും അവർ നന്ദി രേഖപ്പെടുത്തി. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.