മനാമ: കാലം മായ്ക്കാത്ത ഓര്‍മ്മകളുമായി ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളില്‍ എക്കാലവും ജീവിക്കും എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തില്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമത് ചരമദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപെട്ടു. മരണപ്പെട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പുതുപ്പള്ളി പള്ളിയിലെ കല്ലറയില്‍ എത്തിച്ചേരുന്ന ആളുകള്‍ക്ക് ഉമ്മന്‍ചാണ്ടി ഭരിച്ച കാലഘട്ടത്തില്‍ ആനുകൂല്യങ്ങള്‍ ലഭിച്ച ആളുകള്‍ മാത്രമല്ല. ആനുകൂല്യങ്ങളും, സൗജന്യങ്ങളും ലഭിച്ചതും, ലഭിക്കാത്തവരുമായ ലക്ഷകണക്കിന് ആളുകള്‍ ഇന്നും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. മറ്റ് നേതാക്കള്‍ക്ക് ഒന്നും ലഭിക്കാത്ത കരുതലും, സ്നേഹവും ഇന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തിനോട് ഉണ്ട്. പാവങ്ങളോട് എക്കാലവും ഉമ്മന്‍ചാണ്ടിക്ക് ഒരു പ്രത്യേക കരുതല്‍ ഉണ്ടായിരുന്നു, അതാണ് അദ്ദേഹത്തിന്റെ ഭരണകാലഘട്ടങ്ങളില്‍ ഉണ്ടായ വികസന പ്രവര്‍ത്തങ്ങളോടൊപ്പം, പാവങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്ക് പണം മുടക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതിവേഗം-ബഹുദൂരം എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ ഇന്ന് കാണുന്ന പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോ, പൂര്‍ത്തിയാക്കുന്നതിനോ അദ്ദേഹത്തിന് സാധിച്ചത്.
ഒഐസിസി ദേശീയ കമ്മറ്റി വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഒഐസിസി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ബഹ്റൈന്‍ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാര്‍, മുന്‍ കെ സി എ പ്രസിഡന്റ് സേവി മാത്തുണ്ണി, ഒഐസിസി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, കെ എം സി സി സെക്രട്ടറി ഫൈസല്‍ കണ്ടിത്താഴെ, ഒഐസിസി ജനറല്‍ സെക്രട്ടറി മനു മാത്യു, പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ രക്ഷാധികാരി ജ്യോതി മേനോന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ഇ വി രാജീവന്‍, പ്രോഗ്രം കമ്മറ്റി കണ്‍വീനര്‍മാരായ നിസാര്‍ കുന്നംകുളം, രജിത് മൊട്ടപ്പാറ ഒഐസിസി ജനറല്‍ സെക്രട്ടറി ജേക്കബ് തേക്ക്‌തോട്, വൈസ് പ്രസിഡന്റ്മാരായ അഡ്വ. ഷാജി സാമൂവല്‍, നിസാം തൊടിയൂര്‍, സിന്‍സണ്‍ പുലിക്കോട്ടില്‍,വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, ഒഐസിസി നേതാക്കളായ റംഷാദ് അയിലക്കാട്, അലക്‌സ് മഠത്തില്‍, സല്‍മാനുല്‍ ഫാരിസ്, വില്യം ജോണ്‍, ബ്രയിറ്റ് രാജന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ സൈദ് എം എസ്, ജീസണ്‍ ജോര്‍ജ്, പ്രദീപ് മേപ്പയൂര്‍, സുമേഷ് ആനേരി, സന്തോഷ് നായര്‍, പി ടി ജോസഫ്, സിജു പുന്നവേലി, സുരേഷ് പുണ്ടൂര്‍,ചന്ദ്രന്‍ വളയം, നെല്‍സണ്‍ വര്‍ഗീസ്, ജോയ് ചുനക്കര, രഞ്ചന്‍ കേച്ചേരി, ബിജു മത്തായി, രഞ്ജിത്ത് പടിക്കല്‍, ബൈജു ചെന്നിത്തല, നാസര്‍ തൊടിയൂര്‍, ജോയ് എം ഡി, ശ്രീജിത്ത് പനായി, നിജില്‍ രമേശ്, ഷാജി പൊഴിയൂര്‍, നൈസാീ കാഞ്ഞിരപ്പള്ളി, സബാ രഞ്ജിത്ത്, സെഫി നിസാര്‍, ശോഭ സജി, അനില്‍ കൊടുവള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: oicc oommen chandy remembrance
Published: 20 Jul 2025, 02:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented