മനാമ: ഒ.ഐ.സി.സി. ബഹ്‌റൈൻ നാഷണൽ കമ്മിറ്റിയുടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈനിൽ എത്തിയ കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂറിന് ഒ.ഐ.സി.സി. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ

To advertise here,

സ്വീകരണം നൽകി. മനാമ റെസ്റ്റോറന്റ് ഹാളിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടി ഒ.ഐ.സി.സി. ബഹ്‌റൈൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി. കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് നിജിൽ രമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷനീദ് ആലക്കാട്ട്, ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് ജേക്കബ് തോക്കുംതോട്, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളത്തിങൽ, ജില്ലാ കമ്മിറ്റി ട്രഷറർ കിഷോർ ചെമ്പിലോട്ട് എന്നിവർ പ്രസംഗിച്ചു.

ബഹ്‌റൈനിലെത്തിയ ഡി.സി.സി. ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാതൂറിന് കണ്ണൂർ ജില്ലാ ഒ.ഐ.സി.സി. വൈസ് പ്രസിഡന്റ് സനീഷ് ഉപഹാരം നൽകി