മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബഹ്റൈനിലെ കൂട്ടായ്മയുടെ ഓണാഘോഷം 'ഓണം ഫിയസ്റ്റ 2026 ' ജുഫൈർ പ്രീമിയർ ഹോട്ടലിൽ നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി വൈകിട്ട് 5 മണിയോടെ അവസാനിച്ചു.
കോളേജ് അലുംനി യൂണിയൻ ചെയർമാൻ പ്രജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രജിത ടി.കെ., ഫൈൻ ആർട്‌സ് സെക്രട്ടറി ജിജു, ജനറൽ ക്യാപ്റ്റൻ സുനിൽ, മെമ്പർഷിപ്പ് സെക്രട്ടറി ജിതേഷ്, സോഷ്യൽ സർവീസ് കൗൺസിലർ അരവിന്ദ്, ബിജു, പ്രിയേഷ്, ഷാജു, ഹിഷാം, സരിത സജീഷ്, ഐശ്വര്യ ജഗദീഷ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അലുംനി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വ്യത്യസ്തതയാർന്ന കലാപരിപാടികൾ, ഓണക്കളികൾ, മത്സരങ്ങൾ, എന്നിവ ചടങ്ങിന് മാറ്റു കൂട്ടി, വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
വാർത്ത അയച്ചത്: അശോക് കുമാർ
Content Highlights: The alumni association of Kozhikode Zamorin Guruvayurappan College in Bahrain celebrated 'Onam Fiesta 2026' at the Juffair Premier Hotel. The event, chaired by alumni union chairman Preji, featured various cultural programs, games, and competitions, with leadership from several key members. The celebration included a traditional Onam feast and was attended by alumni and their families, enhancing the festive atmosphere.
Published: 27 Oct 2026, 12:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented