മനാമ: സാംസ ബഹ്റൈൻ ബ്രെസ്റ്റ് ക്യാൻസർ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സാംസ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൽമാനിയ കലവറ ഹാളിൽ നടന്ന പരിപാടിയിൽ നൂറ്റമ്പതിലധികം അംഗങ്ങൾ പങ്കെടുത്തു. ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ കെ.ടി. സലിം ഉദ്ഘാടനം ചെയ്തു. സാംസ ലേഡീസ് വിംഗ് പ്രസിഡന്റ് അജിമോൾ സോവിൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ധന്യ സാബു, പ്രസിഡന്റ് റിയാസ് കല്ലമ്പലം, സെക്രട്ടറി സോവിൻ തോമസ്, ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഉപദേശകസമതി അംഗം മുരളികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഗൈനക്കോളജി, ഒബ്‌സ്റ്റെട്രിക്‌സ് സ്‌പെഷ്യലിസ്റ്റ് ആയ ഡോ. ലക്ഷ്മി ഗോവിന്ദ് ബ്രെസ്റ്റ് കാൻസർ ബോധവാത്കരണ ക്ലാസ്സ് നയിച്ചു. അർബുദ രോഗലക്ഷണങ്ങൾ, രോഗം നേരത്തെ കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യം, സ്വയം പരിശോധന രീതികൾ, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഡോക്ടർ വിശദികരിക്കുകയും സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്തു.
നിർമല ജേക്കബ് എം, സി ആയി പരിപാടികൾ നിയന്ത്രിച്ചു. ലേഡീസ് വിംഗ് ട്രഷർ റജീഷ ഗണേഷ് നന്ദി പറഞ്ഞു. ഡോ. ലക്ഷ്മിക്ക് മെമെന്റോയും ക്യാൻവാസ് പെയിന്റിംഗും കൈമാറി.
ലേഡീസ് വിംഗ് അവതരിപ്പിച്ച മൂകാഭിനയ സ്‌കിറ്റ്, കിഡ്‌സ് വിംഗ് തീം ഡാൻസ് എന്നിവ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. ലേഡീസ് വിംഗ് പ്രവർത്തകർ ആയ അമ്പിളി, അപർണ, ഇൻഷാ, ബീന, സിതാര, കൃഷ്ണ, രജിത, ലീബ, ഷാജിത എന്നിവരോടൊപ്പം മറ്റു ലേഡീസ് വിംഗ് പ്രവർത്തകരും പ്രോഗ്രാം വിജയമാക്കുന്നതിൽ പിന്നിൽ പ്രവർത്തിച്ചു.
സാംസ ഉപദേശകസമതി അംഗം വത്സരാജ്, അടുത്ത മാസം നടത്താൻ പോകുന്ന 'വർണോത്സവം-സീസൺ 6' (കുട്ടികൾക്കായുള്ള ചിത്രരചന ക്യാമ്പും മത്സരവും) പരിപാടിയെകുറിച്ചുള്ള വിവരങ്ങൾ അറിയിച്ചു.
വാർത്ത അയച്ചത്: അശോക് കുമാർ
Content Highlights: SAMSA Bahrain women wing organized a breast cancer awareness class at Salmaniya Kalavara Hall., Over 150 members participated in the event inaugurated by KT Salim., Dr. Lakshmi Govind led the awareness session discussing symptoms and self-examination methods., Cultural programs including mime and kids theme dance highlighted the event.
Published: 27 Oct 2026, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented