മനാമ : മലയാളത്തിന്റെ തനിമയും ഓണത്തിന്റെ ഐക്യസന്ദേശവും ഉയർത്തിപ്പിടിച്ച് ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "നവകേരളോണം 2026' വിപുലമായ പരിപാടികളോടെ നടന്നു. ബിഎംസി ഹാളിൽ നടന്ന ആഘോഷം വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളാൽ ശ്രദ്ധേയമായി.
അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറും പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായപമ്പാവാസൻ നായർ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മകൾ നാടിനും പ്രവാസലോകത്തിനുമിടയിലെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിലും പരസ്പര സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബഹ്റൈൻ നവകേരളയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ നവകേരള പ്രസിഡന്റ് പ്രവീൺ മേൽപ്പത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജ് കൃഷ്ണൻ സ്വാഗതം പറഞ്ഞു. കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു ആശംസകൾ നേർന്നു. പ്രോഗ്രാം ജനറൽ കൺവീനർ ബിജു മലയിൽ നന്ദി രേഖപ്പെടുത്തി. ജോയിന്റ് കൺവീനർമാരായ റൈസൺ വർഗീസ്, ബിജു കൂരോപ്പട, രക്ഷാധികാരികളായ അജയകുമാർ, ഷാജി മൂതല, കോർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി സുനിൽദാസ് ബാല, ട്രഷറർ ഷാജഹാൻ കരുവന്നൂർ, ജോയിന്റ് സെക്രട്ടറി പ്രശാന്ത് മാണിയത്ത് എന്നിവരടക്കമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓണത്തിന്റെ പാരമ്പര്യവും കേരളീയ കലാരൂപങ്ങളുടെ വൈവിധ്യവും വിളിച്ചോതിയ ആഘോഷത്തിൽ നിരവധി കലാപരിപാടികൾ അരങ്ങേറി. സോപാനം വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിരക്കളി, തെയ്യം, വിവിധ നൃത്താവതരണങ്ങൾ എന്നിവ ആഘോഷത്തിന് മിഴിവേകി. ജ്വാല മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേളയും സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
ബഹ്റൈൻ മലയാളി സമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായി. സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ആഘോഷം വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് സമാപിച്ചത്.
Content Highlights: Bahrain Navakerala organized Navakeralonam 2026 at BMC Hall, Manama., Prominent businessman Pambavasan Nair was the chief guest., Cultural events included Thiruvathirakali, Theyyam, and a musical night by Jwala Music Band., The celebration concluded with a traditional Onasadya.
Published: 16 Sept 2026, 12:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented