
മനാമ: വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും ഇൻജാസ് ബഹ്റൈന്റേയും സഹകരണത്തോടെ നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ ആസ്ഥാനത്ത് സംഘടിപ്പിച്ച മാസ്റ്റർക്ലാസ് വർക്ക്ഷോപ്പും വിദ്യാർഥി ചലഞ്ചും ഉൾപ്പെടുന്ന യാല്ലാഹ് ലേൺ ആൻഡ് ഏൺ സംരംഭം അവസാനിച്ചു. സാമ്പത്തിക സാക്ഷരതയും ഡിജിറ്റൽ ബാങ്കിങ് കഴിവുകളും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളമുള്ള 10 സെക്കൻഡറി സ്‌കൂളുകളിൽനിന്ന് തിരഞ്ഞെടുത്ത ടീമുകളെ സംവേദനാത്മക ഫിനാലെയ്ക്കായി പരിപാടിയിൽ പങ്കെടുപ്പിച്ചു. എൻബിബി, ഇൻജാസ് ബഹ്റൈൻ പ്രതിനിധികൾ 500 വിദ്യാർഥികളെ പങ്കെടുപ്പിച്ച വിജയകരമായ ഇൻ- സ്‌കൂൾ സെഷനുകൾക്ക് ശേഷം, അവസാന ഘട്ടത്തിൽ പങ്കെടുക്കാൻ ഓരോ സ്ഥാപനത്തിൽനിന്നും ഒരു ടീമിനെ ഷോർട്ട്ലിസ്റ്റ് ചെയ്തു. ഡിജിറ്റൽ ഉപകരണങ്ങളിലൂടെ ബജറ്റിങ്ങിന്റേയും ലാഭത്തിന്റേയും യഥാർഥലോക പ്രയോഗവുമായി പഠനത്തെ സംയോജിപ്പിച്ച മാസ്റ്റർക്ലാസ്, പ്രധാന സാമ്പത്തിക തത്വങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണയ്ക്ക് മൂന്ന് വിജയികളായ ടീമുകളെ അംഗീകരിച്ച മത്സരത്തിൽ കലാശിച്ചു.
യുവജന ശാക്തീകരണം തങ്ങളുടെ ദൗത്യത്തിന്റെ കേന്ദ്രബിന്ദുവാണെന്നും എൻബിബിയുമായി ചേർന്ന്, ഭാവിയിൽ ബഹ്റൈനിലെ യുവാക്കൾക്ക് സഹായകമാകുന്ന സാമ്പത്തിക ബുദ്ധിശക്തിയുടെയും ഡിജിറ്റൽ- റെഡി കഴിവുകളുടെയും വികസനത്തിൽ നിക്ഷേപം നടത്തുമെന്നും ഇൻജാസ് ബഹ്റൈൻ ചെയർപേഴ്സൺ ശൈഖ ഹെസ്സ ബിൻത് ഖലീഫ അൽ ഖലീഫ പറഞ്ഞു. അടുത്ത തലമുറയുടെ പൂർണസാധ്യതകൾ തുറന്നുവിടുന്നതിന് വിദ്യാഭ്യാസത്തിലെ നവീകരണം പ്രധാനമാണെന്ന പൊതുവായ വിശ്വാസത്തെ കാംപെയ്ൻ പ്രതിഫലിപ്പിക്കുന്നു.
വിദ്യാർഥികൾക്കിടയിൽ സാമ്പത്തിക സാക്ഷരതയും ജീവിത നൈപുണ്യവും വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംരംഭങ്ങളെ വിദ്യാഭ്യാസ മന്ത്രാലയം പിന്തുണയ്ക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂൾ അഫയേഴ്സ് ഡയറക്ടർ ജനറൽ സുഹ സാലിഹ് ഹമദ കൂട്ടിച്ചേർത്തു. അത്തരം സംരംഭങ്ങൾ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന വിദ്യാഭ്യാസ ഉള്ളടക്കവുമായി പൊരുത്തപ്പെടുകയും പ്രായോഗിക ജീവിതത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിവുള്ള ഭാവി പൗരന്മാരെ തയ്യാറാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇൻജാസ് ബഹ്റൈൻ, നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ എന്നിവയുമായുള്ള പങ്കാളിത്തത്തെയും അവർ പ്രശംസിച്ചു.
യുവാക്കളെ അത്യാവശ്യ സാമ്പത്തിക വൈദഗ്ധ്യവും ഡിജിറ്റൽ ബാങ്കിങ് അവബോധവുംകൊണ്ട് സജ്ജരാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവുമായും ഇൻജാസ് ബഹ്റൈനുമായും പങ്കാളിത്തം സ്ഥാപിക്കുന്നതിൽ അഭിമാനമുണ്ടെന്ന് എൻബിബി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉസ്മാൻ അഹമ്മദ് അഭിപ്രായപ്പെട്ടു. പഠിച്ച കാര്യങ്ങൾ സൃഷ്ടിപരമായ പുതിയ വഴികളിൽ പ്രയോഗിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംരംഭം തങ്ങളുടെ ദർശനത്തെ ജീവസുറ്റതാക്കുന്നു. യല്ല ഫാമിലി ബാങ്കിങ് സൊല്യൂഷൻ ലക്ഷ്യത്തെ കൂടുതൽ പിന്തുണയ്ക്കുന്നു. യുവഉപയോക്താക്കൾക്ക് അവരുടെ സാമ്പത്തിക യാത്ര ആരംഭിക്കുന്നതിന് സുരക്ഷിതവും ആകർഷകവുമായ മാർഗം വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: National Bank of Bahrain`s `Yalla Learn & Earn` initiative ends with a masterclass, empowering students with financial literacy & digital banking skills
Published: 22 Feb 2026, 01:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented