മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന 'ജീവിതവിജയത്തിന് ഖുർആൻ' എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന കാംപയിന്റെ ലോഗോ പ്രകാശനം ചെയ്തു. യൂത്ത് ഇന്ത്യ ആക്റ്റിങ് പ്രസിഡന്റ് ഇജാസ്, ടീൻ ഇന്ത്യ ബോയ്‌സ് പ്രസിഡന്റ് മുഹമ്മദ് നോഷിൻ എന്നിവർക്ക് പ്രസിഡന്റ് സുബൈർ എം.എം. കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

To advertise here,

ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, കാംപയിൻ ജനറൽ കൺവീനർ ജമാൽ നദ്വി, കൺവീനർ മുഹമ്മദ് ഷാജി, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ജാസിർ പി.പി, അബ്ദു ശരീഫ് കായണ്ണ എന്നിവരും സന്നിഹിതരായിരുന്നു.