മനാമ: "വിമോചനമാണ് മുഹറം, പ്രതീക്ഷയുടെ ചുവടുവെപ്പാണ് ഹിജ്റ" എന്ന പ്രമേയം ആസ്പദമാക്കി ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മുഹറം വിശ്വാസികൾക്ക് ഏറെ
പാഠങ്ങൾ പകർന്നു നൽകുന്നതാണെന്ന് വിഷയാവതാരകർ അഭിപ്രായപ്പെട്ടു. ഭരണകൂട ഭീകരതക്കെതിരെയും അനീതിക്കെതിരെയുമുള്ള പോരാട്ടമായിരുന്നു കർബലയിൽ സംഭവിച്ചത്. തിന്മകൾക്കെതിരെ മൗനമവലംബിക്കാൻ യഥാർത്ഥ വിശ്വാസികൾക്ക് ഒരിക്കലും സാധിക്കില്ലെന്ന് 'വിമോചനമാണ് മുഹറം' എന്ന വിഷയമവതരിപ്പിച്ച് സഈദ് റമദാൻ നദ് വി വ്യക്തമാക്കി.
പ്രവാചകനും അനുചരന്മാരും പുതിയൊരു ചരിത്രമാണ് ഹിജ്റയിലൂടെ രചിച്ചത്. സ്നേഹവും സൗഹൃദവും കൊണ്ട് ഒരു രാജ്യവും നാഗരികതയും പടുത്തുയർത്തുകയായിരുന്നു പ്രവാചകൻ മുഹമ്മദ് നബി. മനോഹരമായ നാളെയെ കുറിച്ചുള്ള പ്രതീക്ഷ കൂടിയാണ് ഹിജ്‌റയെന്ന് "പ്രതീക്ഷയുടെ ചുവട് വെപ്പാണ് ഹിജ്റ" എന്ന വിഷയമവതരിപ്പിച്ച് എം.എം സുബൈറും വ്യക്തമാക്കി. ഇഖ്ലാസ് എന്ന വിഷയം യൂനുസ് സലീമും, നിയ്യത്ത് എന്ന വിഷയം പി.പി ജാസിറും അവതരിപ്പിച്ചു. സി. ഖാലിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാൽ നദ് വി ആമുഖ ഭാഷണം നടത്തി.
യൂത്ത് ഇന്ത്യ പ്രസിഡൻ്റ് വി.കെ അനീസ്, വനിതാ വിഭാഗം പ്രസിഡൻ്റ് സാജിദ സലീം എന്നിവരും സന്നിഹിതരായിരുന്നു.
റിഫ ദിശ സെൻ്ററിൽ സംഘടിപ്പിച്ച സംഗമത്തിന് സമീർ ഹസൻ, മൂസ കെ. ഹസൻ, അശ്റഫ് അലി, ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: Muharram
Published: 04 Aug 2023, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented