മനാമ: പ്രവാസി സംഘടനയായ മൈഗ്രന്റ് ഇന്ത്യന്‍ കാത്തോലിക് അസ്സോസിയേഷന്റെ (മിക്കാ) പത്താം വാര്‍ഷികാഘോഷം ഓഗസ്റ്റ് ഒമ്പതിന് എറണാകുളത്ത് കലൂരുള്ള റിന്യൂവല്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികളായ ഫാ. സജി തോമസ്, ഫാ. ഫ്രാന്‍സിസ് ജോസഫ്, ഫാ. ജോയ് മേനാച്ചേരി, ഫാ. ജോണ്‍ ബ്രിട്ടോ, ജോര്‍ജ് തോമസ്, രഞ്ജിത് പുത്തന്‍പുരക്കല്‍, ബാബു തങ്ങളത്തില്‍, ഡേവിസ് ടി.വി, ജോഷി ജോസ്, റെനീഷ് പോള്‍, റിച്ചാര്‍ഡ്, ജിക്ക്‌സണ്‍ ജോസ്, ഡിക്സണ്‍ ഇലഞ്ഞിക്കല്‍, മാത്യു പുത്തന്‍പുരക്കല്‍, ദീപു ഡൊമിനിക് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

To advertise here,

നാട്ടിലും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും യൂറോപ്പില്‍ നിന്നുമുള്ള പ്രവാസികള്‍ പരിപാടിയില്‍ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി ഈ വര്‍ഷം മുതല്‍ മിക്കയിലെ അംഗങ്ങളുടെ മക്കള്‍ക്കായി ബിഷപ്പ് കാമിലോ ബലിന്റെ പേരിലുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, തണല്‍ കുടുംബ സഹായ പദ്ധതി എന്നിവയുടെ ഉദ്ഘാടനം ബിഷപ്പ് മാര്‍ തോമസ് തുരുത്തിമറ്റം നിര്‍വഹിക്കും. ചടങ്ങില്‍ വിശിഷ്ട വ്യക്തികളെ ആദരിക്കും. പ്രവാസികളായി കഴിയുന്നവരും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയവരുമായ കത്തോലിക്കാ വിശ്വാസികളുടെ സംഘടനയാണ് മിക്കാ.