മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, മലേഷ്യയിൽ നടന്ന 22-ാമത് ഫോർമുല വൺ ൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ വിജയിയായ ഒറാക്കിൾ റെഡ് ബുൾ റേസിങ്ങിന്റെ മാക്‌സ് വെസ്റ്റാപ്പന് സമ്മാനം നൽകി ആദരിച്ചു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെയും മലേഷ്യയുടെ പരമോന്നത ഭരണാധികാരിയായ (യാങ് ഡി- പർതുവാൻ അഗോങ്) സുൽത്താൻ ഇബ്രാഹിം ഇബ്‌നി അൽ- ർഹൂം സുൽത്താൻ ഇസ്‌കന്ദറിന്റെയും അനുഗ്രഹത്തോടെയും പിന്തുണയോടെയുമാണ് മലേഷ്യ മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. മലേഷ്യയിൽ നടന്ന മത്സരത്തിന്റെ വിജയത്തിന് കാരണമായ മികച്ച പ്രകടനവും മത്സരബുദ്ധിയും കാഴ്ചവെച്ച വിജയികളെയും (പോഡിയം ഫിനിഷർമാർ) പങ്കെടുത്ത എല്ലാ ടീമുകളെയും ഹിസ് റോയൽ ഹൈനസ് അഭിനന്ദിച്ചു.

To advertise here,

അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് ആഗോള കായിക രംഗത്ത് ബഹ്റൈന്റെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നതിനും മോട്ടോർസ്പോർട്സിലുള്ള രാജ്യത്തിന്റെ വൈദഗ്ധ്യം പ്രകടമാക്കുന്നതിനും അടിസ്ഥാനപരമാണെന്ന് കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഇത്തരം പരിപാടികൾ ആഗോള കായിക രംഗത്ത് ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും രാജാവിന്റെ നേതൃത്വത്തിലുള്ള ദേശീയ വികസനത്തിന് ആക്കം കൂട്ടുന്നതിനും സഹായിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലേഷ്യയിൽ മത്സരം സംഘടിപ്പിക്കുന്നതിന് നൽകിയ അചഞ്ചലമായ പിന്തുണയ്ക്കും വിജയകരമായ നടത്തിപ്പിനായി നൽകിയ സഹകരണത്തിനും മലേഷ്യൻ രാജാവിനോടും പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോടും പ്രിൻസ് സൽമാൻ നന്ദിയും അഭിനന്ദനവും അറിയിച്ചു. മത്സരത്തിന്റെ വിജയത്തിന് കാരണമായ പിന്തുണയും സഹകരണവും നൽകിയ ഫോർമുല വൺ, ഫെഡറേഷൻ ഇന്റർനാഷണൽ ഡി എൽ ഓട്ടോമൊബൈൽ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട്, പെട്രോനാസ് സെപാങ് ഇന്റർനാഷണൽ സർക്യൂട്ട്, പങ്കെടുത്ത ടീമുകൾ എന്നിവരോടും പ്രിൻസ് സൽമാൻ നന്ദി രേഖപ്പെടുത്തി.

ബഹ്റൈനും മലേഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ തുടർച്ചയായ വളർച്ചയെക്കുറിച്ച് പരാമർശിച്ച പ്രിൻസ് സൽമാൻ ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതുവായ സമൃദ്ധിക്കും വളർച്ചയ്ക്കുമായി ഉഭയകക്ഷി സഹകരണവും കൂട്ടായ്മയും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. മലേഷ്യയിൽ 2026 ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്‌സ് സംഘടിപ്പിക്കുന്നതിൽ 'ടീം ബഹ്റൈൻ' നടത്തിയ വിജയകരമായ പ്രവർത്തനങ്ങളെ പ്രിൻസ് സൽമാൻ അഭിനന്ദിച്ചു. അസാധാരണമായ വെല്ലുവിളികൾക്കിടയിലും രാജ്യത്തിന് പുറത്ത് മത്സരം വിജയകരമായി സംഘടിപ്പിച്ച 'ടീം ബഹ്റൈന്റെ' പ്രവർത്തനം, ബഹ്റൈൻ ജനതയുടെ വൈദഗ്ധ്യത്തെയും കഴിവുകളെയും സംഘാടന മികവിനെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു.

വിവിധ വെല്ലുവിളികൾക്കിടയിലും വിജയം തുടരാനുള്ള 'ടീം ബഹ്റൈന്റെ' കഴിവ് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്തുന്നതിനൊപ്പം, പ്രധാനപ്പെട്ട ആഗോള കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ബഹ്റൈന്റെ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മത്സരത്തിനിടെ, സർക്യൂട്ട് സന്ദർശിച്ച അദ്ദേഹം മോട്ടോർസ്പോർട്ട് ആരാധകരുമായി സംവദിക്കുകയും, മത്സരം ആരംഭിക്കുന്നതിന് മുൻപായി പിറ്റ് ലെയ്നും ട്രാക്കും പരിശോധിക്കുകയും ചെയ്തു. മെഴ്സിഡസ്- എ.എം.ജി. പെട്രോണാസിലെ കിമി ആന്റോനെല്ലിയും സ്‌കൂഡേറിയ ഫെരാരി എച്ച്.പി.യിലെ സർ ലൂയിസ് ഹാമിൽട്ടണും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.