മനാമ: ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാവിഭാഗം ലോകവനിതാദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി വനിതകള്‍ക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 'കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ മത്സരത്തില്‍ ഷീന നൗഫല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡോ. ഷബ്ന സുനീര്‍ രണ്ടാം സ്ഥാനത്തിനും സഞ്ജു എം. സാനു, റജീന ഇസ്മായില്‍ എന്നിവര്‍ മൂന്നാം സ്ഥാനത്തിനുമര്‍ഹരായി. എക്‌സിക്യൂട്ടീവ് അംഗം റഷീദ സുബൈര്‍, ഫാത്തിമ സ്വാലിഹ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കേന്ദ്ര പ്രസിഡന്റ് സമീറ നൗഷാദ്, ജനറല്‍ സെക്രട്ടറി ഷൈമില നൗഫല്‍ എന്നിവര്‍ വിജയികളെ അനുമോദിച്ചു.

To advertise here,