മനാമ: ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പായ സമ്മര്‍ ഡിലൈറ്റ് സീസണ്‍ മൂന്നിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെ നീണ്ടുനില്‍ക്കുന്ന സമ്മര്‍ ക്യാമ്പ് ആറ് വയസ്സ് മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് ഒരുക്കിയിട്ടുള്ളത്. നാട്ടില്‍ നിന്നും കഴിവുറ്റ ട്രെയിനര്‍മാരുടെ മേല്‍നോട്ടത്തിലും പരിശീലനം സിദ്ധിച്ച മെന്റര്‍മാരുടെ സഹായത്തോടെയും നടത്തുന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ ഉള്ള ഗൈഡന്‍സുകളും, അറിവുകളും, ഗെയിമുകളും കുട്ടികള്‍ക്ക് ഭാവിയിലേക്ക് ഗുണകരമാകുന്ന മൂല്യവത്തായ സെഷനുകളും ഒരുക്കിയിട്ടുണ്ട്. പ്രമുഖ യുവ ട്രെയിനര്‍മാരും ലൈഫ് കോച്ചുമാരായ ഫയാസ് ഹബീബും അന്‍ഷദ് കുന്നക്കാവും ആണ് കേമ്പിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിജയകരമായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അതിന്റെ പിന്‍ബലത്തില്‍ ഇക്കുറിയും വിപുലമായ രൂപത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും കണ്‍വീനര്‍ അനീസ് വി. കെ വ്യക്തമാക്കി. ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏതാനും സീറ്റുകള്‍ കൂടി ബാക്കിയുണ്ടെന്നും താല്‍പര്യമുള്ളവര്‍ക്ക് 39593782, 36128530 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് ഉടനെ രജിസ്റ്റര്‍ ചെയ്യാവുന്നതാണെും കോര്‍ഡിനേറ്റര്‍ സജീബ് അറിയിച്ചു.
Content Highlights: Friends Social Association`s Summer Delight Camp (Season 3) in Bahrain for kids
Published: 15 Jul 2025, 12:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented