മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം മേയ് ദിനത്തോടനുബന്ധിച്ച് നടത്തിയ തൊഴിലാളി സംഗമം, പരിപാടിയുടെ വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ വനിതകള്‍ക്ക് വേണ്ടിയാണ് സ്‌നേഹസ്പര്‍ശം പരിപാടി സംഘടിപ്പിച്ചത്. 

To advertise here,

സാമൂഹിക പ്രവര്‍ത്തക നൈന മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. ്ര്രഫണ്ട്‌സ് 0സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുബൈര്‍ എം.എം, ഒ.ഐ.സി.സി. വനിതാഘടകം പ്രസിഡന്റ് മിനി മാത്യു, സാമൂഹിക പ്രവര്‍ത്തക ഹേമ വിശ്വം, മുഹറഖ് മലയാളി സമാജം വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. 

ഏറെ കാലമായി ബഹ്റൈനില്‍ ജോലി ചെയ്തു വരുന്ന ഫാത്തിമ ബീവി, ഫാത്തിമ, ചിന്നതായ്, സീനത്ത്, ലിസി എന്നിവരെ ആദരിച്ചു. ഇവര്‍ക്കുള്ള പൊന്നാട നൈന മുഹമ്മദ് ഷാഫി, ഫ്രന്റ്സ് വനിതാ വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, വൈസ് പ്രസിഡന്റ്മാരായ സാജിത സലീം, സക്കീന അബ്ബാസ്, എക്‌സിക്യൂട്ടീവ് അംഗം സഈദ റഫീഖ് എന്നിവര്‍ അണിയിച്ചു.

തൊഴിലാളികള്‍ പാട്ട് പാടിയും അനുഭവങ്ങള്‍ പങ്ക് വെച്ചും തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിച്ചു. പങ്കെടുത്തവര്‍ക്കെല്ലാം വിവിധ പലവ്യഞ്ജനങ്ങളടങ്ങിയ സ്‌നേഹകിറ്റുകളും കൈമാറി. ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിത വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി ഷൈമില നൗഫല്‍ സ്വാഗതം ആശംസിച്ചു. 

പ്രോഗ്രാം കണ്‍വീനര്‍ റഷീദ സുബൈര്‍ നന്ദി പറഞ്ഞു. മുംതാസ് റഊഫ് വേദപാരായണം നടത്തി. നൂറ ഷൈക്കത്തലി പരിപാടിയുടെ അവതരാകയായിരുന്നു. ഫാത്തിമ സ്വാലിഹ്, ഫസീല ഹാരിസ്, ബുഷ്‌റ റഹീം, തഹാനി ഹാരിസ്, നസീമ മുഹ്യുദ്ദീന്‍, തമന്ന ഹാരിസ്, ബുഷ്ര ഹമീദ്, അസ്ര അബ്ദുല്ല, സല്‍മ, ഹേബ ഷകീബ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.