മനാമ: ലോകകപ്പുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ വിവിധ രാജ്യക്കാരുടെ ആരാധകരെ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍ ലോകകപ്പ് ഫാന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകളെ പ്രതിനിധീകരിച്ചാണ് ടീമുകള്‍ പങ്കെടുത്തത്. വളരെ ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ ഫൈനലില്‍ ബ്രസീലിനു എതിരെ പോര്‍ച്ചുഗല്‍ 3-2 ന്റെ വിജയം നേടി. 

To advertise here,

പോര്‍ച്ചുഗലിന്റെ ജിതിന്‍ ബാലനെ ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു. സനാബിസിലെ കാന്‍സ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റിന് സാജന്‍ നിലമ്പൂര്‍, ഷിന്റൊ ജോസഫ്, സാദത്ത് കരിപ്പാക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ ലോകകപ്പ് ആവേശം പൂര്‍ണമായും മനസിലാക്കികൊണ്ട് ആരാധകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ടൂര്‍ണമെന്റിന് കളിക്കാരും കാണികളും ഒരുപോലെ നല്ല പിന്തുണ നല്‍കിയെന്നും സംഘാടകര്‍ അറിയിച്ചു.