മനാമ: 40 ബ്രദേഴ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ജില്ലാ കപ്പ് & വെറ്ററൻസ് കപ്പ്' സീസൺ 4 ഫുട്‌ബോൾ ടൂർണമെന്റിൽ മലപ്പുറം എഫ്.സി ചാമ്പ്യന്മാരായി. മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ (എം.ജെ.പി.എ) ഔദ്യോഗിക ഫുട്‌ബോൾ ടീമായ മലപ്പുറം എഫ്.സി, ഗ്രാൻഡ് ലൈഫ് ലൈൻ ഫിറ്റ്‌നസുമായി സഹകരിച്ചാണ് ടൂർണമെന്റിൽ അണിനിരന്നത്. ആവേശകരമായ ഫൈനൽ മത്സരത്തിൽ വയനാട് ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മലപ്പുറം എഫ്.സി കിരീടം ചൂടിയത്.
ടൂർണമെന്റിലെ വ്യക്തിഗത പുരസ്‌കാരങ്ങളും എം.ജെ.പി.എ താരങ്ങൾ സ്വന്തമാക്കി. മികച്ച താരമായി (ബെസ്റ്റ് പ്ലെയർ) ഫിനു ഫവാസും, മികച്ച പ്രതിരോധ താരമായി (ബെസ്റ്റ് ഡിഫൻഡർ) മുഫീദും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികളായ ടീമിനെ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ, ട്രഷറർ ദിലീപ് പനയങ്കര, സ്‌പോർട്‌സ് കൺവീനർ സാജൻ ചെറിയാൻ എന്നിവരും എക്‌സിക്യൂട്ടീവ് അംഗങ്ങളായ സലാം, സുനിൽ, കരീം മോൻ, മണി, പ്രമോദ്, സ്വരാജ്, ഷഹീൻ ജലാൽ, നിയാസ് നാസർ, സുനീഷ്, പർവീൺ നാസർ, ഷിദ പ്രവീൺ, അമൃത രവി എന്നിവരും അഭിനന്ദിച്ചു. ടീം കോച്ച് മൊയ്ദീൻ കുട്ടി, ക്യാപ്റ്റൻ റഹൂഫ്, മാനേജർമാരായ നൗഫൽ, ശരീഫ്, തസ്ലീം തെന്നാടൻ എന്നിവർ മത്സരത്തിൽ ടീമിന് നേതൃത്വം നൽകി.
Published: 16 Nov 2026, 12:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented