മനാമ:ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മെമ്മോറിയലിന്റെ ഭാഗമായി കുട്ടികൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ചിത്രരചന, കളറിംഗ് മത്സരമായ 'നിറക്കൂട്ട് സീസൺ 7' നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മുഹറഖിലെ കിംസ് ഹെൽത്ത് സെന്ററിൽ നടക്കും. കുട്ടികളുടെ ഭാവനയും സർഗാത്മകതയും കലാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. 4 മുതൽ 7 വയസ്സ് വരെ സബ് ജൂനിയർ, 7 മുതൽ 11 വയസ്സ് വരെ ജൂനിയർ, 11 മുതൽ 15 വയസ്സ് വരെ സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.

To advertise here,

മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും കിംസ് ഹോസ്പിറ്റൽ നൽകുന്ന സൗജന്യ പീഡിയാട്രിക് പരിശോധന കൂപ്പണുകൾ വിതരണം ചെയ്യും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 കുട്ടികൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 38937565, 33874100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.