മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാല പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഗമം ഒരുക്കുന്നു. ജൂണ്‍ 13 വെള്ളിയാഴ്ച വൈകുന്നേരം നാലുമണി മുതലാണ് 'ഒരു വട്ടം കൂടി' എന്ന ഒത്തുചേരല്‍ ഒരുക്കിയിട്ടുള്ളത്. സമാജം മലയാളം പാഠശാലയില്‍ വിവിധ കാലങ്ങളില്‍ വിദ്യാര്‍ത്ഥികളായിരുന്നവര്‍ക്ക് ഒത്തുചേരുന്നതിനും ഓര്‍മ്മകള്‍ പങ്കിടുന്നതിനുമായി ഒരുക്കുന്ന ഈ സംഗമത്തില്‍ സമാജം അംഗങ്ങളോ അംഗങ്ങളുടെ കുടുംബാംഗങ്ങളോ, ആയ ഇപ്പോള്‍ ബഹ്‌റൈനില്‍ ഉള്ള, മലയാളം പാഠശാലയിലെ പൂര്‍വ്വവിദ്യാര്‍ഥികളായവര്‍ക്ക് പങ്കെടുക്കാം. സംഗമത്തില്‍ പങ്കെടുക്കുന്നതിനായി https://bksbahrain.com/2025/mp/oruvattamkoodi/register.html എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനയചന്ദ്രന്‍ നായര്‍ (39215128), ബിജു.എം സതീഷ്: (36045442), രജിത അനി (38044694). 

To advertise here,