മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) അംഗങ്ങൾക്കായി വികസിപ്പിച്ച മെമ്പേഴ്‌സ് പോർട്ടലിന്റെയും മൊബൈൽ ആപ്പിന്റെയും ഔദ്യോഗിക ഉദ്ഘാടനം നടന്നു. വെബ് മീ സ്ഥാപകൻ ഹർഷ ശ്രീഹരി പോർട്ടലിന്റെ ലോഞ്ചിങ് നിർവഹിച്ചു.
അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി അംഗങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ബന്ധപ്പെടാനും വിവിധ സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന രീതിയിലാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. അംഗത്വ അപേക്ഷ, അംഗങ്ങളുടെ വിവരങ്ങൾ തിരയൽ തുടങ്ങി വിവിധ സൗകര്യങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പോർട്ടലിന്റെ സവിശേഷതകളും പ്രവർത്തനരീതികളും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ചടങ്ങിൽ വിശദീകരിച്ചു.
ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ബാബുരാജൻ, ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ എക്സിക്യൂട്ടീവ് മെമ്പർ മിഥുൻ മോഹൻ, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ട്രഷറർ ബിനു കുണ്ടറ, വർക്കിങ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, അസിസ്റ്റന്റ് ട്രഷറർ സിദ്ദിഖ്ഷാൻ എന്നിവർ സന്നിഹിതരായിരുന്നു.
അംഗങ്ങൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനും അസോസിയേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ സംരംഭം സംഘടനയുടെ പ്രവർത്തനങ്ങളിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Kollam Pravasi Association launched its members portal and mobile app to improve access to services and make association activities more efficient.
Published: 03 Nov 2026, 10:55 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented