മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്കിന്റെ ആഭിമുഖ്യത്തിൽ സെഗയാ അൽഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മെഡിക്കൽ അവയർനസ് ക്ലാസും ശ്രദ്ധേയമായി. 250-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹ്റൈൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായ ചടങ്ങിൽ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക് കോഡിനേറ്റർ ജിബി ജോൺ വർഗീസ് സ്വാഗതവും കോഡിനേറ്റർ രമ്യാ ഗിരീഷ് നന്ദിയും പറഞ്ഞു. അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാലിനു കെപിഎ വൈസ് പ്രസിഡന്റ് മെമെന്റോ നൽകി. മെഡിക്കൽ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകിയ കൺസൾട്ടന്റ് യൂറോളജിസ്റ്റായ ഡോ. അരുൺ ആന്റണിക്ക് ബികെഎസ് ജനറൽ സെക്രട്ടറി മെമെന്റോ കൈമാറി. കെപിഎ ട്രഷറർ മനോജ് ജമാൽ, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക് കോഡിനേറ്റർ അജി അനിരുദ്ധൻ എന്നിവർ ആശംസകൾ അറിയിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, പ്രവാസിശ്രീ ഭാരവാഹികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Content Highlights: Kollam Pravasi Association (KPA) hosted a successful free pre-Ramadan medical camp in Bahrain, offering health check-ups and awareness to over 250 expatriates
Published: 18 Feb 2026, 12:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented