മനാമ: വിദ്യാര്‍ത്ഥികളുടെ പരീക്ഷയോടുള്ള ഭയവും ഉത്കണ്ഠയും മാറ്റി അവരുടെ മനസ്സ് പരീക്ഷക്ക് പാകമാക്കി എടുക്കുന്നതിന് വേണ്ടി കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാനിയ ഏരിയയുടെ നേതൃത്വത്തില്‍ എക്‌സാം ഫോബിയ ക്ലാസ്സ് സംഘടിപ്പിച്ചു. ഈ അവേര്‍നെസ്സ് ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ ഉപകാരപ്രദമായി മാറി. പ്രവാസി ഗൈഡന്‍സ് സെന്റര്‍ ചെയര്‍മാനും സീനിയര്‍ കൗണ്‍സിലറുമായ ഡോ.ജോണ്‍ പനക്കല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും മാറാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ക്ലാസ്സ് എടുത്തു. കെപിഎ സല്‍മാനിയ ഏരിയ പ്രസിഡന്റ് ജയകുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഏരിയ സെക്രട്ടറി ജിബി ജോണ്‍ വര്‍ഗീസ് സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

To advertise here,

അനോജ് മാസ്റ്റര്‍, ഡോ.ജോണ്‍ പനക്കലിന് കെപിയുടെ മൊമെന്റോ നല്‍കി ആദരിച്ചു. കെപിഎ ചില്‍ഡ്രന്‍സ് വിങ് കണ്‍വീനര്‍ നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രഷറര്‍ മനോജ് ജമാല്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ കോയിവിള മുഹമ്മദ് കുഞ്ഞ്, അനില്‍കുമാര്‍, രജീഷ് പട്ടാഴി എന്നിവര്‍ ആശംസയും, കെപിഎ സല്‍മാനിയ ഏരിയ ട്രഷറര്‍ സന്തോഷ് കുമാര്‍ നന്ദിയും അര്‍പ്പിച്ചു. ഏരിയ കോര്‍ഡിനറ്റര്‍ റെജിമോന്‍ ബേബികുട്ടി, സെന്‍ട്രല്‍ കമ്മിറ്റി അംഗം ബിജു ആര്‍ പിള്ള എന്നിവര്‍ അവേര്‍നെസ്സ് ക്ലാസ്സ് നിയന്ത്രിച്ചു.