മനാമ: സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്റൈൻ അലുംനി വാർഷിക ജനറൽ ബോഡി യോഗം പുതിയ വർഷത്തേക്കുള്ള അലുംനി യൂണിയൻ ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. 2016-ൽ തുടങ്ങി പത്തുവർഷം പിന്നിടുന്ന 2026-27 വർഷത്തെ പരിപാടികൾക്ക് 16 പേരടങ്ങുന്ന അലുംനി യൂണിയൻ ആയിരിക്കും നേതൃത്വം നൽകുക. ഒരു കോളേജ് യൂണിയന്റെ ഘടനയിലാണ് ബഹ്റൈനിലെ അലുംനി യൂണിയൻ പ്രവർത്തിക്കുന്നത്.
ഭാരവാഹികൾ ചെയർമാൻ-പ്രജി. ഒ, ജനറൽ സെക്രട്ടറി-രജിത ടി കെ, സോഷ്യൽ സർവീസ് കൗൺസിലർ-അരവിന്ദൻ എം, മെമ്പർഷിപ് സർവീസ് കൗൺസിലർ- ജിതേഷ് എം ആർ, വൈസ് ചെയർമാൻ-ഐശ്വര്യ ജഗദീഷ്, ജോയിന്റ് സെക്രട്ടറി- സരിത സജീഷ്, ഫൈൻ ആർട്‌സ് സെക്രട്ടറി-ജിജു പൂളക്കൽ, ജനറൽ ക്യാപ്റ്റൻ-സുനിൽ ലോറൻസ്, മാഗസിൻ എഡിറ്റർ-സിജേഷ് പി കെ. യൂണിയൻ എക്‌സിക്യൂട്ടിവ്‌സ് : ആശ സുനിൽ, പ്രിയേഷ് ഗംഗാധരൻ, ഹിഷാം കെ. ഷാജു കെ. നായർ, ബിജു സി., സിദ്ധാർഥ് കെ., പുണ്യ പി.
ജനറൽ ബോഡിയ്ക്ക് ശേഷം ചേർന്ന പുതിയ അലുംനി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ഈ വർഷത്തെ പരിപാടികളുടെ കലണ്ടറിനു ഏകദേശ രൂപമായി. ഒരു കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന പോലെ, യൂണിയൻ പ്രവർത്തനോൽഘാടനം, മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കുമായി ആർട്‌സ് ഡേ, ഓണാഘോഷം, സ്‌പോർട്‌സ് ഡേ, അലുംനി യൂണിയൻ ഡേ, എന്നിവക്ക് പുറമെ ഒരു ഫൺ ഡേയും, വിനോദയാത്രയും, പൊതു സമൂഹത്തിനായി മിനിമം രണ്ടു പരിപാടിയെങ്കിലും ഈ വർഷം സംഘടിപ്പിക്കാനും, സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തിയുള്ള പുതുമയേറിയ പരിപാടികൾ ഏറ്റെടുക്കാനും ഏകദേശ ധാരണയായി. പ്രവാസജീവിതത്തിലെ തിരക്കിലും ഒരു വെർച്വൽ ക്യാമ്പസ് സൃഷ്ടിച്ചു ജീവിതത്തെ ആനന്ദകരമാക്കുക എന്നതാണ് അലുമ്നിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്കും ഗുരുവായൂരപ്പൻ കോളേജ് ബഹ്റൈൻ അലുംനിയുടെ ഭാഗമാവാനും +973 3435 3639 / +973 66911311 / +973 39288974 / +973 36524953 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Published: 16 Nov 2026, 11:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented