മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സിത്ര ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ ഹാളിലുള്ള കൊട്ടാരക്കര ശ്രീധരൻ നായർ നഗറിൽ നടന്നു. ഏരിയ കോ-ഓർഡിനേറ്റർ ഫൈസൽ പത്തനാപുരം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിനീഷ് മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി അരുൺ കുമാർ സ്വാഗതം ആശംസിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി അരുൺ കുമാർ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽ കുമാറിനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി രജീഷ് പട്ടാഴിക്കു കൈമാറി.
തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ സെക്രട്ടറി അനിൽ കുമാർ, ഏരിയ കോ-ഓർഡിനേറ്റർ സിദ്ദിഖ് ഷാ എന്നിവർ വരണാധികാരികളായിരുന്നു. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം കെ.പി.എ സെക്രട്ടറി അനിൽ കുമാർ നിർവ്വഹിച്ചു. ഏരിയ പ്രസിഡന്റായി വിനീഷ് മോഹനൻ, സെക്രട്ടറിയായി അരുൺ കുമാർ, ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റ് മനാഫ്, ജോ:സെക്രട്ടറി വിഷ്ണു ഷാജി എന്നിവരെയും തിരഞ്ഞെടുത്തു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെ പി എ അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ ഏരിയ കോഡിനേറ്റർ സിദ്ദിഖ്ഷാ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ഏരിയയിലെ പ്രവാസികൾക്കായി കൂടുതൽ ജീവകാരുണ്യ-ക്ഷേമ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Published: 19 May 2026, 12:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented