മനാമ: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസത്തിലെ ഔദ്യോഗിക ജീവിതത്തിനു വിരാമം കുറിച്ച് സ്വദേശത്തേക്ക് യാത്ര തിരിക്കുന്ന കെഎംസിസി മുൻ സംസ്ഥാന സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ശരീഫ് വില്യാപ്പിള്ളിക്ക് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകി.

To advertise here,

കെഎംസിസി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കരയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച യത്രയയപ്പ് സംഗമം കെഎംസിസി ബഹ്റൈൻ മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉത്ഘാടനം നിർവ്വഹിച്ചു. ശരീഫ് വില്ല്യപള്ളിയുടെ കെഎംസിസി ക്ക് വേണ്ടിയുള്ള സേവനം വില മതിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന്റെ വിരമിക്കൽ, പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെങ്കിലും ഇനിയുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾ നാട്ടിലുള്ള പ്രവർത്തനങ്ങൾക്ക് ഒരു മുതൽകൂട്ടായിരിക്കുമെന്നും കുട്ടൂസ മുണ്ടേരി തന്റെ ഉത്ഘാടന പ്രസംഗത്തിൽ ഉദ്ധരിച്ചു.

കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം റഫീഖ് തോട്ടക്കരയും ആക്റ്റിങ്ങ് ജനറൽ സെക്രട്ടറി അഷറഫ് കാട്ടിൽ പീടികയും ചേർന്ന് സമർപ്പിച്ചു. കെ എംസിസി സംസ്ഥാന ട്രഷറർ കെ പി മുസ്തഫ, ഷെരീഫ് വില്യാപ്പിള്ളിയെ പൊന്നാടയണിയിച്ചു. സംസ്ഥാന ഭാരവാഹികളായ

ഷാഫി പറക്കട്ട, സലീം തളങ്കര, എ പി ഫൈസൽ, ഷഹീർ കാട്ടാമ്പള്ളി, അഷ്റഫ് കക്കണ്ടി, ഫൈസൽ കണ്ടിതാഴ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജില്ലാ ഏരിയ കമ്മിറ്റികളുടെ ഉപഹാരങ്ങൾ അതത് ഭാരവാഹികൾ ഷരീഫ് വില്ല്യാപ്പിളിക്ക് നൽകി ആശംസകളർപ്പിച്ചു. അഷറഫ് കാട്ടിൽ പീടിക സ്വാഗതവും ഷരീഫ് വില്യാപ്പിള്ളി മറുപടി പ്രസംഗവും നിർവ്വഹിച്ചു.