മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്നു വരുന്ന 'കേരളോത്സവം 2025' ന്റെ ഭാഗമായി നടന്ന കവിതാ രചന, പോസ്റ്റര്‍ ഡിസൈന്‍ മത്സരങ്ങളോടെ സ്റ്റേജിതര വിഭാത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായി. വ്യക്തിഗതയിന സ്റ്റേജ് മത്സരങ്ങള്‍ക്ക് പുരുഷന്മാരുടെ കവിതാലാപന മത്സരത്തോടെ തുടക്കമായി. ഏഴോളം മത്സര ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചതോടെ വ്യത്യസ്ത ഹൗസുകളുടെ പോയിന്റ് നിലവാരവും സംഘാടകര്‍ പുറത്തുവിട്ടു. നിലവില്‍ ഹംസധ്വനി ഹൗസ് 136 പോയിന്റുമായി ലീഡ് ചെയ്യുകയാണ്. വരും ദിവസങ്ങളില്‍ ബുധനാഴ്ച വനിതകളുടെ കവിതാ ആലാപന മത്സരം, വ്യാഴാഴ്ച വനിതകളുടെ സിനിമാറ്റിക് ഡാന്‍സ് മത്സരം എന്നിങ്ങനെ അരങ്ങേറും.

To advertise here,