മനാമ: 31 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന പീറ്റര്‍ സോളമന് കേരള കാത്തലിക് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. കെസിഎ പ്രസിഡന്റ് നിത്യന്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. പീറ്റര്‍ സോളമന്‍ കെസിഎക്ക് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെ അംഗങ്ങള്‍ അനുസ്മരിച്ചു. മറുപടി പ്രസംഗത്തില്‍, ബഹ്‌റൈന്‍ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമാണെന്നും സാധ്യമാണെങ്കില്‍ ഇനിയും സൗഹൃദ സന്ദര്‍ശനം നടത്തുമെന്നും പീറ്റര്‍ സോളമന്‍ പറഞ്ഞു. കെസിഎ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് തോമസ് ജോണ്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ജിതിന്‍ ജോസ്, മെമ്പര്‍ഷിപ്പ് സെക്രട്ടറി ജോയല്‍ ജോസ്, സ്‌പോര്‍ട്‌സ് സെക്രട്ടറി വിനോദ് ഡാനിയല്‍, അസിസ്റ്റന്റ് ട്രഷറര്‍ തോമസ് മാത്യു, മുന്‍ പ്രസിഡന്റുമാരായ പിസി എബ്രഹാം, വര്‍ഗീസ് കാരയ്ക്കല്‍, ജെയിംസ് ജോണ്‍, ലിയോ ജോസഫ്, അരുള്‍ ദാസ് തോമസ്, റോയ് സി ആന്റണി എന്നിവരും കെസിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളും കെസിഎ അംഗങ്ങളും ലേഡീസ് വിംഗ് അംഗങ്ങളും പങ്കെടുത്തു.

To advertise here,