മനാമ: 63 വര്‍ഷത്തെ ബഹ്റൈന്‍ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി അമേരിക്കയിലേക്ക് യാത്രയാകുന്ന ബഹ്റൈനിലെ അറിയപ്പടുന്ന സാമൂഹ്യപ്രവര്‍ത്തക ഫ്‌ളോറിന്‍ മത്ത്യാസിന് കേരള കാത്തലിക് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. കെ.സി.എയില്‍ നടന്ന യോഗത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം, കേരള കാത്തലിക് അസോസിയേഷന്‍, യുണൈറ്റഡ് പേരന്റ്‌സ് പാനല്‍ എന്നീ സംഘടനകള്‍ മെമെന്റോ നല്‍കി ആദരിച്ചു.

To advertise here,

കെ.സി.എ. പ്രസിഡന്റ് നിത്യന്‍ തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍, കെ.സി.എ. ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. കെ.സി.എ. കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍ നന്ദി പറഞ്ഞു. ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സോമന്‍ ബേബി, ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി.വി. ചെറിയാന്‍, ഐ.സി.ആര്‍.എഫ്. അഡൈ്വസര്‍ അരുള്‍ദാസ് തോമസ് എന്നിവര്‍ ഫ്‌ളോറിന്‍ മത്ത്യാസിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസി ച്ചു.

63 വര്‍ഷം നീണ്ടുനിന്ന പ്രവാസ ജീവിതത്തിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളെകുറിച്ചും ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും ഫ്‌ളോറിന്‍ മത്ത്യാസ് സദസ്സിനോട് സംവദിച്ചു. കെ.സി.എ. മുന്‍ പ്രസിഡന്റ് ജെയിംസ് ജോണ്‍, ബഹ്‌റൈന്‍ കേരളീയ സമാജം അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ്, കെ.ജി. ദേവരാജ്, ബിജു ജോര്‍ജ്, ഹരീഷ് നായര്‍, ജവാദ് പാഷാ, സയ്യിദ് ഹനീഫ്, അനില്‍ യു.കെ, അന്‍വര്‍ ശൂരനാട്, സലാം നിലമ്പൂര്‍, ജോര്‍ജ് മാത്യു, തോമസ് ഫിലി പ്പ്, അജി ജോര്‍ജ്, തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.