മനാമ: ബഹ്റൈനിൽ കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹറിൻ മീഡിയ സിറ്റിയിൽ വിവിധ കലാപരിപാടികളോടും 500ൽ പരം ആളുകളുടെ ഓണസദ്യയോടും കൂടി നടത്തിയ 'പൂവിളി 2026' ഓണാഘോഷ പരിപാടി നടത്തി. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ സെക്രട്ടറി തോമസ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു.
പ്രമുഖ ബിസിനസുകാരനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിലയിൽ നിൽക്കുന്ന റഹീം ബാബകുഞ്ഞ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യ അതിഥികളായി മുൻ ഐസിആർഎഫ് ചെയർമാൻ ബാബുചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബിജു ജോർജ്, സംഘടനയുടെ ചെയർമാൻ മനോജ് മയ്യന്നൂർ, പ്രോഗ്രാം ജനറൽ കൺവീനറും രക്ഷാധികാരിയുമായ എം സി പവിത്രൻ, സോമൻ ബേബി, കെഎംസിസി സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, മുസ്തഫ കെ പി, ഓ ഐ.സി.സി. നേതാക്കളായ രാജു കല്ലംപുറം, ഗഫൂർ ഉണ്ണിക്കുളം, ബിനു കുന്നന്താനം, മനു മാത്യു, സാമൂഹിക പ്രവർത്തകരായ ബഷീർ അംബലായി നജീബ് കടലായി, കൃഷ്ണകുമാർ, ഇവി രാജീവൻ, അൻവർ കണ്ണൂർ, ഹരീഷ് മേനോൻ, അലക്സ് ബേബി, അസിൽ അബ്ദുൽ റഹ്മാൻ, ബ്ലെസ്സൻ, സലീം അബുത്വലിബ്, ഷെഫീഖ് സൈഫുദ്ദീൻ, രഞ്ജിത്ത് മാഹി, രഞ്ജിത്ത് പേരാമ്പ്ര, പത്തനംതിട്ട അസോസിയേഷൻ പ്രസിഡണ്ട് വിഷ്ണു കലഞ്ഞൂർ , വടകര സൗഹൃദവേദി പ്രസിഡന്റ അഷറഫ്, ഹരീഷ് നായർ, അജിത് കണ്ണൂർ, അൻവർ നിലമ്പൂർ, അശ്വതി നൗക, ബാബു കുഞ്ഞിരാമൻ, ഷാജി മുതലയിൽ, ജ്യോതിഷ് പണിക്കർ, നിസാർ കുന്നംകുളം,ഗിരീഷ് കാളിയത്ത്, റംഷാദ് അയലക്കാട്, ബോബി പുളിമൂട്ടിൽ, ജോബി ജോസ്, ചന്ദ്രബോസ്, മജീദ് തണൽ,സുരേഷ് പുത്തൻ വിളയിൽ, ലേഡീസ് വിംഗ് പ്രസിഡണ്ട് അഞ്ചു സന്തോഷ്, എന്റർടൈൻമെന്റ് സെക്രട്ടറി മിനി മാത്യു, വൈസ് പ്രസിഡന്റ് ബൈജു മലപ്പുറം ജോയിൻ സെക്രട്ടറി ജയേഷ് താന്നിക്കൽ ജോയിന്റ ട്രഷറർ കാസിം പടുതയിൽ,കമ്മ്യൂണിറ്റി വിംഗ് സെക്രട്ടറി മണിക്കുട്ടൻ, മായ അച്ചു, ദിവ്യ, പ്രോഗ്രാം ജോയിൻ കൺവീനർ രഞ്ജിത്ത് കുരുവിള, സുനീഷ് എം.സ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
ചടങ്ങിന് ട്രഷറർ ബിബിൻ മാടത്തേത് നന്ദി രേഖപ്പെടുത്തി. വിവിധ പ്രോഗ്രാമുകൾക്ക് സംഘടനാ ഭാരവാഹികളായ എബി തോമസ്, വിനോദ് അരൂർ, സിബി അടൂർ, ഹുസൈൻ വയനാട് റോയ് മാത്യു, ജയ്സൺ വർഗീസ്, അബി കൊല്ലം, ലാലു മണിമല, ശ്രീജിത്ത്, സുഭാഷ് തോമസ്, ജിജി അനിൽ, ദീപ്തി റിജോയ്, അശ്വതി, രാജേഷ് കുമാർ സിഎസ്, ഷൈജു ഒലഞ്ചേരി, ഇന്ദു രാജേഷ്, സ്മിതാ മയ്യന്നൂർ, മെറിൻ റോയ്, അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: BAHRAIN NEWS
Published: 18 Oct 2026, 03:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented