മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടന്നുവരുന്ന ഇന്‍ഡോ-ബഹ്‌റൈന്‍ ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവല്‍ വെള്ളിയാഴ്ച സമാപിക്കും. സമാപന ചടങ്ങില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. 

To advertise here,

ഏഴ് മണിക്കാണ് ചടങ്ങ് ആരംഭിക്കുക. ഇന്ത്യന്‍ എംബസിയുടെയും ബഹ്റൈന്‍ അതോറിറ്റി ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസിന്റെയും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ-സാംസ്‌കാരിക പ്രസ്ഥാനമായ സൂര്യയുടെയും സഹകരണത്തോടെ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്നുവരുന്ന ഇന്‍ഡോ-ബഹ്‌റൈന്‍ മ്യൂസിക്ക് ഡാന്‍സ് ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷന്റെ സമാപനത്തോടനുബന്ധിച്ച് പ്രമുഖ വയലിന്‍ വിദ്വാന്‍ ഡോ. എല്‍ സുബ്രഹ്‌മണ്യത്തിന്റെ ക്ലാസിക്കല്‍ വയലിന്‍ കച്ചേരി ഉണ്ടായിരിക്കുമെന്നും സമാജം പത്രക്കുറിപ്പില്‍ പി.വി. രാധാകൃഷ്ണപിള്ള, വര്‍ഗീസ് കാരക്കല്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍ പ്രശാന്ത് ഗോവിന്ദപുരം എന്നിവര്‍ അറിയിച്ചു.