മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി.) അധ്യാപിക ഡോ. മുത്തരസി അരുൺകുമാറിന് ഈ വർഷത്തെ ഡോ. കലാം വിഷനറി ടീച്ചർ പുരസ്കാരം ലഭിച്ചു. നവംബർ 21-ന് ആലിയിലെ കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ഡോ. കലാം എ.ഐ.-ഇന്റഗ്രേറ്റഡ് സ്റ്റെം കോൺക്ലേവ് - ബഹ്‌റൈൻ 2026-ൽ അവർ അവാർഡ് ഏറ്റുവാങ്ങി. ഇന്ത്യൻ സ്കൂളിൽ തമിഴ് അധ്യാപികയായ ഡോ. മുത്തരസിക്ക് വിദ്യാഭ്യാസം, തമിഴ് ഭാഷയുടെ ഉന്നമനം, സാമൂഹിക സേവനം, സ്ത്രീ ശാക്തീകരണം എന്നിവയിലെ അവരുടെ സമർപ്പിത സംഭാവനകൾ അംഗീകരിച്ചാണ് പുരസ്കാരം. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി എന്നിവർ ഡോ. മുത്തരസിയുടെ നേട്ടത്തെ അഭിനന്ദിച്ചു.

To advertise here,