മനാമ : ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ തങ്ങളുടെ വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടിയായ 'തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2026' തുടർന്നു വരികയാണ്. കഠിനമായ വേനൽക്കാലത്ത് സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിനായുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭത്തോട് സഹകരിച്ചുകൊണ്ട്, അംവാജ് ബീച്ച് ഫ്രണ്ട് വർക്ക് സൈറ്റിലെ തൊഴിലാളികൾക്ക് ഐ.സി.ആർ.എഫ് ബഹ്റൈൻ, വെള്ളം, ജ്യൂസ്, ലാബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. തൊഴിൽ മന്ത്രാലയം, ഐ.ഓ.എം. എന്നിവയുടെ പിന്തുണയോടെയാണ് ഈ വർഷത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഏകദേശം 425 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.

To advertise here,

ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, 'തേർസ്റ്റ് ക്വെഞ്ചേഴ്‌സ്' കോ-ഓർഡിനേറ്റർമാരായ ചെമ്പൻ ജലാൽ, രുചി ചക്രവർത്തി, മറ്റ് ഐ.സി.ആർ.എഫ് ഭാരവാഹികൾ, ഡെൽറ്റ മെക്കാനിക്കൽ സർവീസസ് പ്രോജക്ട് മാനേജർ ദേവീന്ദർ കുമാർ, സൈപ്രസ് സെബാർക്കോ ടാബെറ്റ് പ്രോജക്ട് എൻജിനീയർ ക്രിസ്ത്യൻ എന്നിവരും ഉത്സാഹഭരിതരായ വിദ്യാർഥികളും വിതരണ പരിപാടിയിൽ പങ്കുചേർന്നു. മുൻ വർഷങ്ങളിലെന്നപോലെ, ബോഹ്റ സമൂഹവും സുമനസ്സുകളായ സന്നദ്ധപ്രവർത്തകരും ഈ പദ്ധതിക്ക് ശക്തമായ പിന്തുണയാണ് നൽകുന്നത്.