മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫേർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 18-ാമത് വാർഷിക ചിത്രരചനാ മത്സരമായ ഫേബർ-കാസ്റ്റൽ സ്പെക്ട്ര 2026, വെള്ളിയാഴ്ച, 2026 നവംബർ 13-ന് ഇന്ത്യൻ സ്കൂൾ ബഹ്റൈന്റെ ഈസ ടൗൺ ക്യാമ്പസിൽ വിജയകരമായി നടന്നു. ഈ വർഷത്തെ മത്സരത്തിൽ ബഹ്റൈനിലെ ഏകദേശം 30 സ്കൂളുകളിൽ നിന്നായി 2,800-ഓളം കുട്ടികൾ പങ്കെടുത്തത് വലിയ ആവേശത്തിനും ജനപങ്കാളിത്തത്തിനും തെളിവായി. രാവിലെ നടന്ന ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ് ഭദ്രദീപം തെളിയിച്ചതോടെയാണ് ഗ്രാന്റ് ഫിനാലെക്ക് തുടക്കമായത്. വിദ്യാർത്ഥികളുടെ മത്സരം നാല് പ്രായവിഭാഗങ്ങളിലായാണ് സംഘടിപ്പിച്ചത്. വൈകുന്നേരം ഇന്ത്യൻ സ്കൂൾ ബഹ്റൈന്റെ ഈസ ടൗൺ ക്യാമ്പസിലെ ജഷൻമൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക പുരസ്കാരദാന ചടങ്ങിലാണ് ഫലപ്രഖ്യാപനം നടത്തിയത്. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജപുരോഹിത് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികൾക്ക് അദ്ദേഹം ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഗ്രൂപ്പ് 1-ൽ ന്യൂ മില്ലേനിയം സ്കൂളിലെ ഉന്നതി ഗുപ്ത വിജയിയായി. ഏഷ്യൻ സ്കൂളിലെ അൻസിക മൊണ്ടാൽ രണ്ടാം സ്ഥാനവും, ഏഷ്യൻ സ്കൂളിലെ മൈറ അനം മൂന്നാം സ്ഥാനവും, ഇന്ത്യൻ സ്കൂളിലെ യുസ്ര ഖാസിം നാലാം സ്ഥാനവും, ഏഷ്യൻ സ്കൂളിലെ ആരാധ്യ മനോജ് അഞ്ചാം സ്ഥാനവും നേടി.
ഗ്രൂപ്പ് 2-ൽ ഫിലിപ്പൈൻ സ്കൂൾ ബഹ്റൈനിലെ കൊറാസോൺ ജാനെയ്ൽ വിനാസ് വിജയിയായി. ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ അദ്വിക ഹൗലാദർ രണ്ടാം സ്ഥാനവും, ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ ഐസ അസ്ഹർ മറ്റത്തൊടി മൂന്നാം സ്ഥാനവും, ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ ധ്രുവ് ടൈനി ചന്ദ് നാലാം സ്ഥാനവും, ന്യൂ മില്ലേനിയം സ്കൂളിലെ ജന്യ ബത്ര അഞ്ചാം സ്ഥാനവും നേടി.
ഗ്രൂപ്പ് 3-ൽ ന്യൂ മില്ലേനിയം സ്കൂളിലെ അതിഥി ത്യാഗരാജൻ വിജയിയായി. ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂളിലെ ഫാത്തിമ നഷ്വ രണ്ടാം സ്ഥാനവും, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂളിലെ അസ്ഫിരീൻ എറം അൻസാരി മൂന്നാം സ്ഥാനവും, ന്യൂ ഇന്ത്യൻ സ്കൂളിലെ ഒയിന്ദ്രില ഡേ നാലാം സ്ഥാനവും, ന്യൂ ഇന്ത്യൻ സ്കൂളിലെ ആൻഡ്രിയ ഷെർവിൻ വിനീഷ് അഞ്ചാം സ്ഥാനവും നേടി.
ഗ്രൂപ്പ് 4-ൽ ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ വൈഘ വിനോദ് വിജയിയായി. ന്യൂ ഇന്ത്യൻ സ്കൂളിലെ മറിയം കമൽ രണ്ടാം സ്ഥാനവും, ഏഷ്യൻ സ്കൂളിലെ ഗോപിക ഭാരതിരാജൻ മൂന്നാം സ്ഥാനവും, ന്യൂ ഹൊറൈസൺ സ്കൂളിലെ സാന്ദ്ര ശ്യാം നാലാം സ്ഥാനവും, ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ പ്രാൻഷു സെയ്നി അഞ്ചാം സ്ഥാനവും നേടി.
ഗ്രൂപ്പ് 5-ൽ നിതാഷ ബിജു വിജയിയായി. ശ്രുതി രഞ്ജിത്ത് രണ്ടാം സ്ഥാനവും, ഫാത്തിമ സഹ്ല മൂന്നാം സ്ഥാനവും നേടി.
Published: 16 Nov 2026, 12:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented