മനാമ: കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ വിദേശ ഇന്ത്യക്കാർക്കായി (എൻ.ആർ.ഐ) പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തണമെന്ന് ഐ.സി.എഫ് ബഹ്‌റൈൻ ആവശ്യപ്പെട്ടു. ഹജ്ജ് തീർഥാടകരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഈ പുതിയ പദ്ധതി പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന പ്രവാസികൾക്ക് ഹ്രസ്വകാല പാക്കേജ് ഏറെ ഗുണകരമാകുമെന്നാണ് ഐ.സി.എഫ് വിലയിരുത്തുന്നത്.
നിലവിലുള്ള ഹജ്ജ് പാക്കേജുകൾക്ക് കൂടുതൽ ദിവസങ്ങൾ ആവശ്യമായി വരുന്നത് പ്രവാസികൾക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ ഹജ്ജ് ക്വാട്ടാ സംവിധാനങ്ങളും പ്രാദേശികമായ ചട്ടങ്ങളും കാരണം പല പ്രവാസികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്ന് ഹജ്ജ് നിർവഹിക്കാൻ സാധിക്കാറില്ല. അതിനാൽ ഇവർ ഇന്ത്യ വഴിയാണ് ഹജ്ജ് യാത്ര നടത്തുന്നത്. ദീർഘകാല ഹജ്ജ് പാക്കേജുകൾ ഇത്തരക്കാർക്ക് അവധിയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഷോർട്ട് പാക്കേജ് നിരവധി തീർഥാടകർക്ക് ആശ്വാസകരമാകുന്നത്.
ഹ്രസ്വകാല ഹജ്ജ് പാക്കേജിലെ സീറ്റുകളിൽ പരമാവധി 50 ശതമാനം വരെ അർഹരായ പ്രവാസി അപേക്ഷകർക്കായി സംവരണം ചെയ്യണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. ഇക്കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ഐ.സി.എഫ് കത്തയച്ചു. ഹ്രസ്വകാല പാക്കേജിൽ പ്രത്യേക സംവരണമോ ക്വാട്ടയോ ഏർപ്പെടുത്തുന്നത് പ്രവാസികൾക്ക് ഹജ്ജ് നിർവഹിക്കാനുള്ള മികച്ച അവസരമൊരുക്കുമെന്ന് സംഘടന വ്യക്തമാക്കി.
Content Highlights: ICF Bahrain requests 50% reservation for NRIs in 2026 short-term Hajj packages., Short-term packages address leave constraints for expatriate workers., Formal request submitted to the Central Hajj Committee and Ministry of Minority Affairs., Proposed change aims to facilitate easier Hajj access for Indians living abroad.
Published: 27 Jun 2026, 10:33 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented