മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 93-ാമത് ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി വിപുലമായ രീതിയിൽ തീർഥാടന സമ്മേളനം സംഘടിപ്പിച്ചു. കഴിഞ്ഞദിവസം സൊസൈറ്റിയിലെ കുമാരനാശാൻ ഹാളിൽ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ശിവഗിരി തീർഥാടന കമ്മിറ്റി മുൻ ചെയർമാനും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി. ബാബുരാജൻ മുഖ്യാതിഥി ആയിരുന്നു, കെഎസ്സിഎ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജിഎസ്എസ് കുടുംബാംഗവുമായ മിഥുൻ മോഹൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് ആശംസകൾ നേർന്നു.
ശ്രീനാരായണീയ ദർശനങ്ങൾ ആഗോളതലത്തിൽ എത്തിക്കുകയും വത്തിക്കാൻ ലൂയി പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കുകയും കേരള നവോഥാന ചരിത്രത്തിലെ അതുല്യ പ്രതിഭയായ ഡോക്ടർ പൽപ്പുവിന്റെ പേരിലുള്ള ഈ വർഷത്തെ ഡോക്ടർ പൽപ്പു മെമ്മോറിയൽ അവാർഡ് ജേതാവുമായ കെ.ജി. ബാബുരാജനെ സൊസൈറ്റി ആദരിച്ചു. ഈ വർഷത്തെ ശിവഗിരി തീർഥാടനത്തിന്റെ ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്ന ജിഎസ്എസ് ചെയർമാൻ സനീഷ് കൂറുമുള്ളിലിനേയും സംഘാംഗങ്ങളേയും വിശിഷ്ടാതിഥി രാജേഷ് നമ്പ്യാർ ഷാൾ അണിയിച്ച് സ്വീകരിക്കുകയും, മുഖ്യാതിഥി കെ.ജി. ബാബുരാജൻ തീർഥാടന ഘോഷയാത്രയ്ക്കുള്ള ധർമ്മപതാക കൈമാറുകയും ചെയ്തു.
സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും ലേഡീസ് വിങ് സെക്രട്ടറി സിന്ധു റോയി ആശംസയും അറിയിച്ചു. ശ്രീജ സനീഷ് മുഖ്യ അവതാരകയായ ചടങ്ങുകൾക്ക് വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി. മറ്റ് ഡയറക്ടർ അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു.
Content Highlights: Gurudeva Social Society Organises Sivagiri Theerthadanam Conference in Bahrain
Published: 29 Dec 2025, 03:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented