
ഗുരുദേവ സോഷ്യല്‍ സൊസൈറ്റി നവരാത്രി ചടങ്ങുകളുടെ ഉദ്ഘാടന കര്‍മം ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയി നിര്‍വഹിക്കുന്നു.
മനാമ: സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്കും വിദ്യാരംഭം ചടങ്ങുകള്‍ക്കും വര്‍ണാഭമായ തുടക്കം. സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന ചടങ്ങുകളുടെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം സൊസൈറ്റി അങ്കണത്തില്‍ നടന്നു. ചടങ്ങില്‍ ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയി ഭദ്രദീപം കൊളുത്തി.
സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കുറുമ്പുള്ളില്‍ അധ്യക്ഷനായി, സൊസൈറ്റി ജനറല്‍ സെക്രട്ടററി ബിനുരാജ് രാജ് സ്വാഗതവും, വൈസ് ചെയര്‍മാന്‍ സതീഷ് കുമാര്‍ ആശംസയും, നവരാത്രി ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനര്‍ രാജ് കൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.
നവരാത്രി ദിവസങ്ങളില്‍ സൊസൈറ്റിയില്‍ പ്രത്യേക തയാറാക്കിയ നവരാത്രി മണ്ഡപത്തില്‍ കലാപരിപാടികളും, നവരാത്രി ആഘോഷങ്ങളും ഉണ്ടായിരിക്കും. വിദ്യാര്‍ഥം ദിവസമായ ഒക്ടോബര്‍ 2-ന് രാവിലെ 4.30 മുതല്‍ ഐ.എ.എസ് ഓഫീസറും കേരള ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. രാജു നാരായണസ്വാമി ഐ.എ.എസ് കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് നല്‍കും.
ആദ്യാക്ഷരം കുറിച്ചു അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കാന്‍ ഒരുങ്ങുന്ന എല്ലാ കുരുന്നകളെയും സ്വാഗതം ചെയ്യുമെന്നും സൊസൈറ്റി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും വിദ്യാര്‍ഥം രജിസ്‌ട്രേഷനും കണ്‍വീനര്‍ രഞ്ജിത്ത് വാസപ്പന്‍ (34347514) കോര്‍ഡിനേറ്റര്‍ ശിവജി ശിവദാസന്‍ (6699 4550) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Content Highlights: Gurudev Social Society in Bahrain celebrates Navratri with cultural programs from Sept 22 - Oct 2. Vidyarambham ceremony on Oct 2.
Published: 24 Sept 2025, 10:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented