മനാമ: ബി.എഫ്.സി ഇന്ത്യന്‍ ക്ലബ് 'മെയ് ക്വീന്‍ 2024' മത്സരം ഗ്രാന്‍ഡ് ഫിനാലെ മെയ് 31 ന് വൈകീട്ട് 6 മണിക്ക് നടക്കും. കാഷ്വല്‍ ആന്റ് ടാലന്റ് റൗണ്ടും നാഷണല്‍ കോസ്റ്റ്യൂം പരേഡും വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഫൈനല്‍ റൗണ്ടിന് കളമൊരുങ്ങിയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ തീം 'യൂ ആര്‍ ബ്യൂട്ടിഫുള്‍ (ബോഡി പോസിറ്റിവിറ്റി)' എന്നതാണ്. കാഴ്ചയ്ക്കതീതമായ സ്ത്രീത്വത്തിന്റെ ആഘോഷമാണ് മത്സരംകൊണ്ടുദ്ദേശിക്കുന്നതെന്നും പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കിയെന്നും സംഘാടകര്‍ പറഞ്ഞു. ആരോഗ്യം, ചര്‍മ്മം, കേശ സംരക്ഷണം, പബ്ലിക് സ്പീക്കിങ്, മാനസികാരോഗ്യം, യോഗ തുടങ്ങി വിവിധ മേഖലകളില്‍ മത്സരാര്‍ത്ഥികള്‍ക്കായി ഗ്രൂമിംഗ് സെഷനുകളും വിദഗ്ധ സെഷനുകളും ക്രമീകരിച്ചു. പ്രശസ്ത ഫാഷന്‍ കൊറിയോഗ്രാഫറും സെലിബ്രിറ്റിയുമായ കരുണ്‍ രാമനാണ് ഷോ കൊറിയോഗ്രാഫര്‍. 25 ഫൈനലിസ്റ്റുകളെയാണ് ഫൈനല്‍ റൗണ്ടിലേക്ക് പരിശീലിപ്പിക്കുന്നത്. ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, അരുണ്‍ (ബി.എഫ്.സി), ഇന്ത്യന്‍ ക്ലബ് എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി എസ്. നന്ദകുമാര്‍, അസി. എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി റൈസണ്‍ വര്‍ഗീസ്, ഇവന്റ് ഡയറക്ടര്‍ ടീന മാത്യു നെല്ലിക്കന്‍, സെലിബ്രിറ്റി കരുണ്‍ രാമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

To advertise here,