ബഹ്റൈൻ: ചരിത്രകാരനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഡോ. എം ജി എസ് നാരായണന്റെ നിര്യാണത്തിൽ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്റൈൻ അലുംനി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയായ എം ജി എസ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മുൻ ചെയര്മാൻ കൂടിയായിരുന്നു.
ഗുരുവായൂരപ്പൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന എം ജി എസ്, അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചതും ഗുരുവായൂരപ്പൻ കോളേജിൽ തന്നെയായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി ചരിത്രപ്രാധാന്യമുള്ള നിരവധി ലേഖനങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്ര ലേഖനങ്ങളെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചി വളരെയധികം ഗുണം ചെയ്തിരുന്നു. ബഹ്റൈൻ സന്ദർശിക്കുന്ന ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളായ സിനിമാ-ടി വി താരവും ആക്ടിങ് ട്രെയ്നറുമായ വിനോദ് കോവൂർ, മാതൃഭൂമി മീഡിയ വിഭാഗം തലവൻ കെ ആർ പ്രമോദ് എന്നിവർ ചടങ്ങിൽ അനുസ്മരണം രേഖപ്പെടുത്തി.
Content Highlights: dr mgs narayanan commemoration at bahrain
Published: 28 Apr 2025, 12:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented