മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെമ്പേഴ്സ് നൈറ്റ് വിവിധ കലാപരിപാടികളുടെയും അംഗങ്ങളുടെ സജീവ പങ്കാളിത്തത്തിന്റെയും നിറവിൽ വർണാഭമായി നടന്നു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്‌സ് റെസ്റ്റോറന്റിലായിരുന്നു ആഘോഷ പരിപാടികൾ അരങ്ങേറിയത്. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗുദൈബിയ ഏരിയ പ്രസിഡന്റ് അജേഷ് പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ജനറൽ സെക്രട്ടറി ശ്രീലാൽ ഓച്ചിറ സ്വാഗതം ആശംസിച്ചു. വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ ബിനു കുണ്ടറ, ഏരിയ കോർഡിനേറ്റർ വിനീത് അലക്‌സാണ്ടർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെപിഎ ഏരിയ വൈസ് പ്രസിഡന്റ് അരുൺ, ട്രഷറർ രാജീവ് കല്ലട, അസി .ട്രെഷറർ സിദ്ധിഖ്ഷാൻ , സെക്രട്ടറി വിഎം പ്രമോദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിപാടിയുടെ കൺവീനർ തോമസ് ബി.കെ. നന്ദി രേഖപ്പെടുത്തി.

To advertise here,

ടീം സിതാർ ബാൻഡിന്റെ സംഗീതവിരുന്ന്, സൗഹൃദയുടെ നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, പൂജ ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം പരിപാടിയെ കൂടുതൽ ആകർഷകമാക്കി. കെപിഎ ഗുദൈബിയ ഏരിയ ഭരണസമിതി അംഗങ്ങൾ, സെക്രട്ടേറിയറ്റ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. രേഷ്മ രാജേഷ് പരിപാടിയുടെ അവതാരകയായിരുന്നു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ ഓർമ്മകൾ സമ്മാനിച്ച മെമ്പേഴ്സ് നൈറ്റ് വിജയകരമായി സമാപിച്ചു.