മനാമ: ബഹ്റൈന്‍ 52-ാമത് ദേശീയദിനം ആഘോഷിക്കുന്ന വേളയില്‍  ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും ജനതക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) ബഹ്‌റൈന്‍ ചാപ്റ്റര്‍, മലബാര്‍ അടുക്കള കൂട്ടായ്മയുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ നടത്തിയ ക്യാമ്പില്‍ 50-ല്‍ അധികം ആളുകള്‍ രക്തം ദാനം ചെയ്തു. 

To advertise here,

ബി.ഡി.കെ. ബഹ്റൈന്‍ ചെയര്‍മാന്‍ കെ.ടി. സലിം, കോ-ഓര്‍ഡിനേറ്റര്‍ ജിബിന്‍ ജോയി, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സുനില്‍ മനവളപ്പില്‍, അസീസ് പള്ളം, ഗിരീഷ് കെ.വി, സെന്തില്‍ കുമാര്‍, സലീന റാഫി, ഫാത്തിമ, ധന്യ വിനയന്‍, രേഷ്മ ഗിരീഷ്, മലബാര്‍ അടുക്കള അഡൈ്വസറി ബോര്‍ഡ് അംഗം സുബിനാസ്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സുമ ദിനേശ്, കോ-ഓര്‍ഡിനേറ്റേഴ്‌സ് ഷംറുന്‍ മഷൂദ്, അഞ്ജലി അഭിലാഷ് എന്നിവര്‍ രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി.