മനാമ: നാടക രചനക്ക് മാത്രമായി ഒരു അന്തര്‍ദേശീയ അവാര്‍ഡ്. പ്രവാസ ലോകത്ത് എന്നും പുതുമയുള്ള നാടക അവതരണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ബഹ്‌റൈന്‍ പ്രതിഭയാണ് ഈ നാടക അവാര്‍ഡിന്റെ ഉപജ്ഞാതാക്കള്‍. ഇരുപത്തയ്യായിരം രൂപയും ഫലകവുമടങ്ങിയ അവാര്‍ഡ് മലയാള നാടക രചയിതാക്കളെ പ്രോത്സാഹിപ്പിക്കാനും അതു വഴി മികച്ച നാടകങ്ങള്‍ കണ്ടെത്താനും വേണ്ടിയാണ്. ഭഗവാന്റെ പള്ളി നായാട്ട് എന്ന രചനയിലൂടെ രാജശേഖരന്‍ ഓണത്തുരുത്താണ് ബഹ്‌റൈന്‍ പ്രതിഭ പ്രഥമ നാടക അവാര്‍ഡിന് അര്‍ഹനായത്. തുടര്‍ന്നുള്ള വര്‍ഷം ബ്ലാക്ക് ബട്ടര്‍ഫ്‌ലൈസ് എന്ന രചനയിലൂടെ സതീഷ്. കെ. സതീഷ് സമ്മാനിതനായി. 2024 ലെ അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കാനായുള്ള ബഹ്‌റൈന്‍ പ്രതിഭ നാടക രചന മത്സരത്തിന് 39 കൃതികളാണ് ലഭിച്ചത്. 2023 ല്‍ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ മൗലിക രചനകളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.
കവിയും ചിന്തകനും സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ.സച്ചിദാനന്ദന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുക. മണ്‍മറഞ്ഞ നാടക കലാകാരന്‍ പപ്പന്‍ ചിരന്തനയുടെ പേരില്‍ ഫലകം രൂപ കല്പന ചെയ്തത് ചിത്രകാരനും പ്രസിദ്ധ നാടക പ്രവര്‍ത്തകനും ബഹ്‌റൈന്‍ പ്രതിഭയുടെ എക്കാലത്തെയും നാടക വഴികാട്ടിയുമായ ഡോ: സാംകുട്ടി പട്ടംകരിയാണ്.
കണ്ണുരിലെ പ്രസിദ്ധ ശില്പി പ്രവീണ്‍ രുഗ്മയാണ് ഫലകം നിര്‍മ്മിച്ചിരിക്കുന്നത്. നാടക അവാര്‍ഡ് ജേതാവിനെ കേരള പിറവി ദിനമായ നവംബര്‍ 1 ന് സല്‍മാനിയയിലെ പ്രതിഭ സെന്ററില്‍ പ്രഖ്യാപിക്കും. 2024 ലെ നാടക പുരസ്‌ക്കാരത്തിനായി കൃതികള്‍ അയച്ച് തന്ന് സഹകരിച്ച സ്ഥിര പ്രതിഷ്ഠരും നവാഗതരുമായ മുഴുവന്‍ നാടകകൃത്തുക്കളെയും അഭിനന്ദിക്കുന്നതായി
പ്രതിഭ ജനറല്‍ സെക്രടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണില്‍, നാടക വേദി കണ്‍വീനര്‍ എന്‍.കെ.അശോകന്‍ എന്നിവര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.
Content Highlights: Bahrain Pratibha Drama Award Announcement on November 1
Published: 26 Oct 2024, 04:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented