മനാമ: ബഹ്റൈൻ പ്രവാസിയും കൊയിലാണ്ടികൂട്ടം ബഹ്റൈൻ ചാപ്റ്റർ ആക്ടിംഗ് സെക്രട്ടറിയുമായ അരുൺ പ്രകാശിന് കൊയിലാണ്ടിക്കൂട്ടം എക്‌സിക്യുട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി ഹാളിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും പ്രസിഡന്റ് ഗിരീഷ് കാളിയത്ത് അധ്യക്ഷതയും ചെയർമാൻ കെ.ടി സലിം ആശംസകളുമർപ്പിച്ചു.

To advertise here,

അരുൺ പ്രകാശ് കൊയിലാണ്ടിക്കൂട്ടത്തിന് ഒരു മുതൽ കൂട്ടായിരുന്നെന്നും അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങളെ എക്‌സിക്യുട്ടിവ് കമ്മിറ്റി നന്ദി അറിയിക്കുകയും പ്രശംസിക്കുകയും ചെയ്തു. നാട്ടിലേക്ക് തിരിക്കുന്ന അദ്ദേഹത്തിന് എക്‌സിക്യുട്ടീവ് കമ്മിറ്റി എല്ലാവിധ ആശംസകളും അറിയിച്ചു.