മനാമ: കെസിഎ ഓണം പൊന്നോണം 2026 ഓണാഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ കെസിഎ വികെഎൽ ഹാളിൽ സംഘടിപ്പിച്ചു. കെ സി എ കോർ ഗ്രൂപ്പ് ചെയർമാൻ അരുൾദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ സി എ പ്രസിഡന്റ് ജെയിംസ്‌ജോൺ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരയണ സ്വാമി മുഖ്യാതിഥി ആയിരുന്നു. ബിഎഫ്‌സി മാർക്കറ്റിംഗ് മാനേജർ മിഥുൻ, ഓണം കമ്മിറ്റി ചെയർമാൻ ജിതിൻ ജോസ്, ആർ പി കൺസ്ട്രക്ഷൻ മാനേജിങ് ഡയറക്ടർ പി വി തോമസ്, ഗാലക്‌സി അറേബ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബെന്നി സകറിയ, കെ സി എ വൈസ് പ്രസിഡന്റ് ലിയോ ജോസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഓണം കമ്മിറ്റി വൈസ് ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ നന്ദി പറഞ്ഞു. രണ്ടു മാസത്തിലധികം നീണ്ടു നിന്ന ഓണഘോഷ മത്സരങ്ങളുടെ വിജയികൾക്ക് ക്യാഷ്‌പ്രൈസും ട്രോഫികളും വിതരണം ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ സമാപനചടങ്ങിനു മാറ്റുകൂട്ടി.

To advertise here,