മനാമ : ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഉയർന്നു വന്ന വിവാദങ്ങളിൽ ചർച്ച സംഘടിപ്പിച്ച് ബഹ്റൈൻ പ്രതിഭ. തിരഞ്ഞെടുപ്പ് കമ്മിഷനും ജനാധിപത്യ ധ്വംസനവും എന്ന വിഷയത്തെ അധികരിച്ചാണ് പ്രതിഭ സെന്ററിൽ ചർച്ച സംഘടിപ്പിച്ചത്. ബിനു മണ്ണിൽ, രജിത ടി കെ, പ്രദീപ് പുറവങ്കര എന്നിവരാണ് ചർച്ച നയിച്ചത്. എൻ വി ലിവിൻ കുമാർ മോഡറേറ്ററായിരുന്നു.

To advertise here,

ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് രാജ്യത്ത് നടക്കുന്നത് എന്നും സ്വതന്ത്രവും നീതിപൂർവവുമായ ഒരു തിരഞ്ഞെടുപ്പ് നടന്നിരുന്ന ഒരു രാജ്യം എന്ന നിലയിലാണ് ലോകത്തെ തന്നെ ഏറ്റവും മികച്ച ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയത് എന്നും, എന്നാൽ ഇന്ന് ആ സ്വതന്ത്രവും നീതിപൂർവവുമായ തിരെഞ്ഞെടുപ്പ് നടത്തേണ്ടുന്ന ഭരണഘടനാ സ്ഥാപനമായ തിരെഞ്ഞെടുപ്പ് കമ്മിഷനാണ് രാജ്യം ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി നിലകൊണ്ടു എന്ന ആരോപണത്തിന് വിധേയമായിരിക്കുന്നത്.

പതിമൂന്ന് കോടിയിലധികം വോട്ടർമാരുടെ പേരാണ് വോട്ടർ പട്ടികയിൽ നിന്നും വെട്ടി മാറ്റപ്പെട്ടിരിക്കുന്നത് എന്ന് പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. പക്ഷപാതിത്വപരമായി പ്രവർത്തിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ സമര രംഗത്തുള്ളത്. പുതിയ തലമുറയിലെ കുട്ടികൾ പൗരന്റെ അവകാശങ്ങൾക്കായി തിരുവിൽ സമരം ചെയ്യുകയാണ്. ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഭരണകൂടം ബാധ്യസ്ഥരാണ് എന്നും ജനാധിപത്യം സംരക്ഷിക്കേണ്ടവർ ജനാധിപത്യത്തിന്റെ അന്തകരാകരുത് എന്നും ചർച്ചയിൽ പങ്കെടുത്തുവർ അഭിപ്രായപ്പെട്ടു. സതീഷ് കെ എം സ്വാഗതം പറഞ്ഞ പരിപാടിയിൽ സുബൈർ കണ്ണൂർ, പി ശ്രീജിത്ത്, വി കെ സുലേഷ്, കെ വി മഹേഷ്, ഇ എ സലിം, സുനിൽദാസ്, നയൻ താര, ഫൈസൽ എഫ് എം, കാസിം നന്തി, അനീഷ് നിർമ്മലൻ, എൻ കെ വീരമണി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.