മനാമ: വിസ്ഡം ബഹ്റൈൻ ചാപ്റ്റർ വിദ്യാർത്ഥി വിഭാഗമായ വിസ്ഡം സ്റ്റുഡന്റ്‌സ്, റയ്യാൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടീനേജ് സ്റ്റുഡന്റ്‌സ് കോൺഫറൻസ് 'ടീൻ സ്‌പേസ്' കൗമാര ഹൃദയങ്ങളിൽ ലക്ഷ്യ ബോധത്തിന്റെയും, പ്രതീക്ഷയുടെയും പുത്തനുണർവ്വുകൾ സമ്മാനിച്ചു. അബ്ദുറഹ്‌മാൻ രിസാലുദ്ദീൻ, ഇഹ്സാൻ അബ്ദു ലത്വീഫ് എന്നിവരുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ എഡ്യൂക്കേഷൻ സെക്രട്ടറി സാദിഖ് ബിൻ യഹ്യ അദ്ധ്യക്ഷത വഹിച്ചു. അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ് പരിപാടികൾ ഉൽഘാടനം ചെയ്തു.
ഭാവിപഠനത്തിനും ജോലി സാധ്യതകൾക്കും എന്ത് തിരഞ്ഞെടുക്കുന്നു എന്നതിനേക്കാളുപരി നാം അതിനായി എങ്ങിനെ തയ്യാറെടുക്കുന്നു എന്നതിലായിരിക്കണം ബദ്ധശ്രദ്ധ ഉണ്ടായിരിക്കേണ്ടതെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിച്ച എക്‌സ് ആൻഡ് വൈ ലേണിംഗ് സെന്റർ സി.ഇ. ഒ അജ്മൽ സി. സദസ്സിനെ ഉണർത്തി. നമ്മുടെ സാമ്പത്തിക സ്രോതസ്സുകളുടെ ലഭ്യത അതിൽ മുഖ്യ പങ്കു വഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദീന യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം നടത്തുന്ന മുഹമ്മദ് അജ്മൽ ഫൗസാൻ അൽ ഹികമി, സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, വസീം അഹ്‌മദ് അൽ ഹികമി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സെന്റർ ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനർ സഹീൻ നിബ്രാസ് സ്വാഗതം പറഞ്ഞ പരിപാടി സ്വാലിഹ് അൽ ഹികമി നിയന്ത്രിച്ചു.
Content Highlights: bahrain news
Published: 12 Oct 2026, 02:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented