മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ (SNCS) നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. നവരാത്രി ആഘോഷങ്ങളുടെ ഒന്നാം ദിവസമായ ഒക്ടോബർ 11 ഞായറാഴ്ച എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂനേക്കോ (UNEECO) കമ്പനി മേധാവി ജയശങ്കർ വിശ്വനാഥൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

To advertise here,

എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പ്രകാശ് കെ. പി. സ്വാഗതവും, എഡ്യൂക്കേഷൻ സെക്രട്ടറി സുധ സുനിൽ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. സന്ധ്യ ബിലോജ് ആയിരുന്നു പരിപാടിയുടെ മുഖ്യ അവതാരക.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി നാളിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിക്കും. രാവിലെ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകും.

വിദ്യാരംഭ ചടങ്ങുകളിലേക്ക് കുട്ടികളെ രജിസ്റ്റർ ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

സന്ധ്യ ബിലോജ്: 36406623

സുധ സുനിൽ: 33490580