മനാമ: മേഖലയിലെ പ്രമുഖ ഫിൻടെക് ഇവന്റുകളിലൊന്നായ 'ഫിൻടെക് ഫോർവേഡ് 2026'-ൽ ധനകാര്യ സേവന മേഖലയ്ക്കായി പ്രത്യേകം തയ്യാറാക്കിയ തങ്ങളുടെ ഏറ്റവും പുതിയ ഐസിടിപരിഹാരങ്ങൾ ഹുവായ് അവതരിപ്പിച്ചു. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കൂടുതൽ കരുത്തുറ്റതും കാര്യക്ഷമവും ബുദ്ധിപരവുമായ പ്രവർത്തനരീതികൾ കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിനായി, ക്ലൗഡ്, എഐ ഡാറ്റ, നെറ്റ്വർക്ക്, സൈബർ സുരക്ഷ തുടങ്ങിയ ധനകാര്യ സേവന സാങ്കേതികവിദ്യയുടെ പ്രധാന മേഖലകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രദർശനമാണ് ഹുവായ് ഒരുക്കിയത്.
ധനകാര്യ സേവന മേഖല ഇന്ന് നേരിടുന്ന ഏറ്റവും നിർണായകമായ വെല്ലുവിളികളിലൊന്നിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി നടന്ന പാനൽ ചർച്ചയിലും ഹുവായ് പങ്കെടുത്തു. ഹുവായ് മിഡിൽ ഈസ്റ്റ് & സെൻട്രൽ ഏഷ്യ റീജിയണിലെ ഡിജിറ്റൽ ഫിനാൻസ് വിഭാഗം ചീഫ് ടെക്നോളജി ഓഫീസറായ യാങ് ഫാൻ ഇതിൽ പങ്കെടുത്തു. 'ഓട്ടോണമസ് ഫിനാൻസ്- റിസ്ക് മാനേജ്മെന്റ് ശക്തിപ്പെടുത്താൻ എഐ-യുടെ ഉപയോഗം' എന്ന വിഷയത്തിൽ സംസാരിക്കവെ, റിസ്ക് മാനേജ്മെന്റിനെ സമീപിക്കുന്ന രീതിയിൽ എഐ എങ്ങനെ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രതികരണാധിഷ്ഠിതവും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ സംവിധാനങ്ങളിൽ നിന്ന് മാറി, ബുദ്ധിപരവും ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതും കൂടുതൽ സ്വയം-പ്രവർത്തനക്ഷമവുമായ ചട്ടക്കൂടുകളിലേക്കുള്ള മാറ്റമാണ് ഇതിലൂടെ സാധ്യമാകുന്നത്.
എഐ-ക്ക് എത്ര വേഗത്തിൽ പ്രയോജനപ്രദമായ മൂല്യം സൃഷ്ടിക്കാൻ കഴിയുമെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ധനകാര്യ സേവന മേഖല എപ്പോഴും. ധനകാര്യ സേവന രംഗത്തെ ഹുവായുടെ ആഗോള അനുഭവസമ്പത്തും 'റോങ്ഹായ്' ഇക്കോസിസ്റ്റത്തിന്റെ ശേഷിയും ഉപയോഗപ്പെടുത്തിയെന്ന് ഹുവായ് ബഹ്റൈൻ സിഇഒ ഹാരി യു പറഞ്ഞു. സ്ഥാപനങ്ങളുടെ എഐ-അധിഷ്ഠിത ബാങ്കിംഗ് പരിവർത്തനത്തിൽ ദീർഘകാല പങ്കാളിയാകാൻ പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്താക്കൾക്ക് മികച്ച അനുഭവങ്ങളും ജീവനക്കാർക്ക് ഉയർന്ന കാര്യക്ഷമതയും നൽകുന്നതിനൊപ്പം, അളക്കാവുന്ന ഫലങ്ങൾ നൽകുന്ന പ്രായോഗികമായ എഐ പ്രയോഗങ്ങൾ കണ്ടെത്തുന്നതിനാണ് പങ്കാളിത്തങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഹുവായ് യുമായുള്ളപങ്കാളിത്തം, ബഹ്റൈനിലെ സാമ്പത്തിക മേഖലയുടെ സാങ്കേതിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും ബാങ്കിംഗ്-സാമ്പത്തിക മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാൻ സജ്ജമായിരിക്കുന്നതിനും ബെനഫിറ്റ് നുള്ള പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബെനഫിറ്റ് ചീഫ് എക്സിക്യൂട്ടീവായ അബ്ദുൾവാഹിദ് അൽജനഹി അഭിപ്രായപ്പെട്ടു. പ്രധാനപ്പെട്ട ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളുടെയും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളുടെയും ദേശീയ നടത്തിപ്പുകാർ എന്ന നിലയിൽ, സാമ്പത്തിക സ്ഥാപനങ്ങൾക്കും അവയുടെ ഉപഭോക്താക്കൾക്കും ദീർഘകാല മൂല്യം നൽകുന്ന പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പരിചയസമ്പന്നരായ സാങ്കേതിക പങ്കാളികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നു. ബഹ്റൈനിലെ സാമ്പത്തിക മേഖലയുടെ തന്ത്രപ്രധാനമായ സാങ്കേതിക പങ്കാളി എന്ന നിലയിൽ ഹുവായ് തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു. രാജ്യത്തെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിലൊന്നായ ബെനഫിറ്റുമായി ധാരണാപത്രം ഒപ്പുവെച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. ആധുനിക ബാങ്കിംഗ് നേരിടുന്ന യഥാർത്ഥ വെല്ലുവിളികളെയും അവസരങ്ങളെയും നേരിടാൻ, പ്രായോഗികവും ഫലപ്രാപ്തി ലക്ഷ്യമിട്ടുള്ളതുമായ രീതിയിൽ കൃത്രിമ ബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് പരിശോധിക്കുന്നതിലാണ് ഈ കരാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Content Highlights: BAHRAIN NEWS
Published: 15 Oct 2026, 01:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented