മനാമ : ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഒാണാഘോഷമായ ശ്രാവണം 2026ന്റെ ഭാഗമായി സംഘടിപ്പിച്ച ഒാണപ്പാട്ട് മത്സരം ശ്രദ്ധേയമായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഓണപ്പാട്ടുകളുടെ മനോഹരമായ അവതരണങ്ങൾ ആസ്വാദകർക്ക് വേറിട്ട അനുഭവമായി.

To advertise here,

ജൂനിയർ വിഭാഗം: ഒന്നാം സ്ഥാനം: നാദവിസ്മയം, രണ്ടാം സ്ഥാനം: ടീം മൽഹാർ, മൂന്നാം സ്ഥാനം: ഐമാക്, കൊച്ചിൻ

സീനിയർ വിഭാഗം: ഒന്നാം സ്ഥാനം: സ്വരലയ, രണ്ടാം സ്ഥാനം: ടീം ഒക്ടേവ്സ്, മൂന്നാം സ്ഥാനം: ടീം ഓണനിലാവ്

കേരളീയ സംഗീതത്തിന്റെയും ഓണപ്പാട്ടുകളുടെ പാരമ്പര്യത്തിന്റെയും മാധുര്യം പകർന്നുനൽകിയ അവതരണങ്ങളാണ് വിവിധ ടീമുകൾ വേദിയിൽ അവതരിപ്പിച്ചത്. മികച്ച പങ്കാളിത്തവും ആവേശകരമായ മത്സരവും പരിപാടിയുടെ പ്രത്യേകതയായി. വിജയികൾക്കുള്ള സമ്മാനങ്ങൾ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം 2026 കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് വിതരണം ചെയ്തു.

മത്സരത്തിന്റെ വിജയത്തിനായി കൺവീനർ സോബിൻ സി. ജോസ്, ജോയിന്റ് കൺവീനർമാരായ ജിജോ ആൻഡ്രൂസ്, സുഭാഷ് എം. പി., രജനി വർമ്മ, മ്യൂസിക് ക്ലബ് കൺവീനർ മാത്യു ജേക്കബ്, എന്റർടെയ്ൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി. അവതാരകരായ ഷിബു ജോൺ, ശ്രുതി രതീഷ് എന്നിവർ പരിപാടിക്ക് മികവേകി. ഓണപ്പാട്ട് മത്സരം സബ് കമ്മിറ്റി അംഗങ്ങള്ളൂടെ കൂട്ടായ പ്രവർത്തനവും പരിപാടിയുടെ വിജയത്തിന് നിർണായകമായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളെയും സംഘാടകർ അഭിനന്ദിച്ചു.