മനാമ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് ബഹ്റൈന്‍ ഒ.എന്‍.സി.പി. ഭാരവാഹികള്‍ നിവേദനം നല്കി. പ്രവാസികളെ ചൂഷണം ചെയ്യുന്ന രീതിയില്‍ യാത്രാ സീസണ് സമയത്ത് വിമാനടിക്കറ്റുകള്‍ക്ക് അമിതമായ വില ഈടാക്കുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി വിലയില്‍ ഇളവ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ ശരിയാക്കിയെടുക്കാന്‍ നാട്ടിലെത്തുന്ന ഏതൊരു പ്രവാസിക്കും അവര്‍ക്ക് കിട്ടുന്ന പരിമിതമായ ഒഴിവു ദിനത്തില്‍ ശരിയാക്കേണ്ടി വരുന്ന ഔദ്യോഗിക രേഖകള്‍ എണ്ണിയാലൊടുങ്ങാത്ത ഓഫീസുകളില്‍ കയറിയിറങ്ങി അവരുടെ വിലപ്പെട്ട സമയം പാഴാക്കുന്ന ദുഷ്കരമായ അവസ്ഥ അവസാനിപ്പിക്കാനും എല്ലാം സുതാര്യമായി ഒരിടത്തുനിന്ന് തന്നെ ശരിയായി കിട്ടാനുള്ള ഏകജാലക സംവിധാനം ആരംഭിക്കാന്‍ ഇനിയും കാലതാമസം വരുത്തരുതെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കണമെന്നും ബഹ്റൈന്‍ ഒ.എന്‍.സി.പി. പ്രസിഡന്റ് എഫ്.എം. ഫൈസല്‍, വൈസ് പ്രസിഡന്റ് സാജിര്‍ ഇരിവേരി, ട്രഷറര്‍ ഷൈജു കമ്പ്രത്ത് എന്നിവര്‍ ചേര്‍ന്ന് നല്കിയ നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
Content Highlights: bahrain kerala deputy speaker chittayam gopakumar compliant
Published: 01 May 2023, 01:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented